കുട്ടിക്കുരങ്ങ് വൈദ്യുത കമ്പിയില്‍ കുടുങ്ങി; അതിസാഹസികമായി രക്ഷപ്പെടുത്തി അമ്മക്കുരങ്ങും, സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് അമ്മ കുരങ്ങിന്റെ രക്ഷാപ്രവര്‍ത്തനം

വൈദ്യുത കമ്പിയില്‍ കുടുങ്ങിയ കുട്ടിക്കുരങ്ങിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന അമ്മ കുരങ്ങാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. പലതവണ കുഞ്ഞ് അമ്മ ഇരിക്കുന്ന കെട്ടിടത്തിലേക്ക് ചാടാന്‍ ശ്രമം നടത്തുന്നുണ്ട്. അതിന് കഴിയാതെ വരുമ്പോള്‍ അമ്മക്കുരങ്ങ് കുഞ്ഞിനെ രക്ഷിക്കാന്‍ ഇറങ്ങുകയായിരുന്നു.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ (IFS) ഉദ്യോഗസ്ഥനായ പര്‍വീന്‍ കശ്വാന്‍ ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ‘അമ്മയുടെ രക്ഷാപ്രവര്‍ത്തനം, അത് എങ്ങനെ പരാജയപ്പെടും’ എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. ഒരു മിനിറ്റ് പതിനാറ് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അമ്മക്കുരങ്ങ് കുഞ്ഞിനെ രക്ഷിക്കാന്‍ ഒരു ശ്രമം നടത്തുന്നുണ്ടെങ്കിലും അത് പരാജയപ്പെടുന്നുണ്ട്.

അവസാനശ്രമം എന്ന പോലെ ഒരുതവണ കൂടി വൈദ്യുതകമ്പിയിലേക്ക് ചാടി കുരങ്ങ് കുഞ്ഞിനെ കൈപ്പിടിയിലൊതുക്കി തിരിച്ച് കെട്ടിടത്തിലേക്ക് ചാടുന്നുണ്ട്. വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്.

Exit mobile version