അത്ര പെര്‍ഫെക്ട് അല്ലാത്ത നിമിഷങ്ങള്‍; പാളിപ്പോയ സാഹസിക നിമിഷങ്ങളുമായി പ്രണവ് മോഹന്‍ലാല്‍

മലയാളികളുടെ പ്രിയപ്പെട്ട താരമായി വളര്‍ന്ന താരപുത്രനാണ് പ്രണവ് മോഹന്‍ലാല്‍. ആദ്യചിത്രം ആദി അച്ഛന്‍ മോഹന്‍ലാലിന്റെ നിര്‍ബന്ധത്തിലാണ് താരം പൂര്‍ത്തിയാക്കിയത്. എങ്കിലും ഹൃദയം എന്ന സിനിമയിലൂടെ താരം പ്രേക്ഷകരുടെ ഹൃദയം കവരുക തന്നെ ചെയ്തു.

നടന്‍ മാത്രമല്ല, യാത്രകളെ ഏറെ ഇഷ്ടപ്പെടുകയും സാഹസിക സ്‌പോര്‍ട്ടുകളില്‍ കഴിവ് തെളിയിക്കുകയും ചെയ്ത താരം കൂടിയാണ് പ്രണവ് മോഹന്‍ലാല്‍. ഇപ്പോഴിതാ താന്‍ ചെയ്തതില്‍ പരാജയപ്പെട്ട ചില സാഹസികതയുടെ വീഡിയോകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പ്രണവ്.

ALSO READ- യുവാവ് മരിച്ചത് കടുത്ത അനാസ്ഥ കാരണം; മോക്ഡ്രില്ലിന് എത്തിയത് കേടായ ബോട്ടും ഉപകരണങ്ങളും കൊണ്ട്; ബിനുവിന്റെ ചികിത്സ തട്ടിപ്പെന്നും നാട്ടുകാര്‍

റോക്ക് ക്ലൈമ്പിംഗും, സ്‌കേറ്റിംഗും, സംഘട്ടന രംഗങ്ങളും ഉള്‍പ്പെടുന്നതാണ് വീഡിയോ. സമ്പൂര്‍ണ്ണമായ നിമിഷങ്ങളുടെ ഇടമാണ് ഇന്‍സ്റ്റഗ്രാം. എന്നാല്‍ ഇത് അത്ര പെര്‍ഫക്റ്റ് അല്ലാത്ത നിമിഷങ്ങളാണെന്ന് പറഞ്ഞുകൊണ്ടാണ് പ്രണവ് വീഡിയോ പങ്കുവെയ്ക്കുന്നത്.

പൗര്‍കൗര്‍ ഉള്‍പ്പടെയുള്ള സാഹസിക രംഗങ്ങള്‍ താരത്തിന്റെ ആദ്യ ചിത്രമായ ആദി മുതല്‍ മികച്ച രീതിയില്‍ താരം സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്യുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍.

Exit mobile version