ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്, ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്, ഒറ്റക്കൊമ്പന്റെ കൊമ്പ്; സുരേഷ് ഗോപി

പുതിയ ചിത്രത്തിനായുള്ള സുരേഷ് ഗോപിയുടെ സാൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള താടി സോഷ്യൽമീഡിയയിൽ വലിയ തരംഗമായിരുന്നു. രാജ്യസഭയിൽ വൈസ്പ്രസിഡന്റെ വെങ്കയ്യ നായിഡു പോലും ശ്രദ്ധിച്ച ഈ താടിയെ ട്രോളി രംഗത്തെത്തിയവരാകട്ടെ താരപുത്രൻ ഗോകുൽ സുരേഷിന്റെ മാസ് മറുപടി കേട്ട് മാളത്തിൽ ഒളിക്കുകയും ചെയ്തു.

ഇപ്പോഴിതാ താടി എടുത്തതിന് ശേഷമുള്ള ചിത്രം പങ്കിട്ടിരിക്കുകയാണ് അദ്ദേഹം. ഫേസ്ബുക്കിലൂടെയാണ് പുതിയ ലുക്ക് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം എംപി എന്ന നിലയിൽ നൽകിയ പിന്തുണയ്ക്കും അദ്ദേഹം നന്ദി പറയുന്നുണ്ട്.

ALSO READ- 24 ലക്ഷം ഓഫർ; ‘അക്ഷയ് കുമാർ ചിത്രത്തിൽ നായികയാക്കാം രണ്ടു മൂന്നു പേർക്ക് അഡ്ജസ്റ്റ് ചെയ്യുമോ എന്ന് ചോദിച്ചു’; വെളിപ്പെടുത്തി നർത്തകി വർണിക സിന്ധു

‘പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലൻ ആയും പലർക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്..ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്…ഒറ്റക്കൊമ്പന്റെ കൊമ്പ്.’ – സുരേഷ് ഗോപി കുറിച്ചു.

Exit mobile version