‘കടവുള്‍ സകായം നടന സഭ’യുമായി ധ്യാന്‍ ശ്രീനിവാസന്‍; ‘സത്യനേശന്‍ നാടാര്‍’ക്ക് നായികയെ തേടി അണിയറപ്രവര്‍ത്തകര്‍

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കടവുള്‍ സകായം നടന സഭ’. ചിത്രത്തില്‍ സത്യനേശന്‍ നാടാര്‍ എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലേക്ക് നായികയെ തേടിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.


അഭിനയിക്കാന്‍ താത്പര്യമുള്ള 20-26 വയസുള്ള പെണ്‍കുട്ടികള്‍ എഡിറ്റ് ചെയ്യാത്തതും മേക്കപ്പ് ഇടാത്തതുമായ എട്ട് ഫോട്ടോയും ബയോഡാറ്റയും ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള സ്വയം പരിചയപ്പെടുത്തല്‍ വീഡിയോയും നാല് മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു പെര്‍ഫോമന്‍സ് വീഡിയോയും അയ്ക്കണം.

നവാഗതനായ ജിത്തു വയലില്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ബെസ്റ്റ് ആക്ടര്‍, 1983, പാവാട, സൈറ ഭാനു എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ബിപിന്‍ ചന്ദ്രന്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്. രാജശ്രീ ഫിലിംസിന്റെ ബാനറില്‍ കെജി രമേശ്, സീനു മാത്യൂസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version