കാന്‍സറിനെ അതിജീവിച്ച് പുതിയ ജീവിതത്തിലേക്ക്; നടി ശരണ്യയ്ക്ക് പുത്തന്‍ വീടൊരുക്കി സ്‌നേഹക്കൂട്ടായ്മ, മുന്നിട്ടിറങ്ങിയത് സീമ ജീ നായര്‍

കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന സിനിമ-സീരിയല്‍ നടി ശരണ്യ ശശിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലായിരുന്നു കേരളക്കര. കാന്‍സറിനെ അതിജീവിച്ച് പുതു ജീവിതത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ശരണ്യ ജീവിതത്തിലേക്ക് മടങ്ങിയതിന്റെ സന്തോഷത്തിലാണ് കുടുംബവും ആരാധകരും.

പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ശരണ്യയ്ക്ക് സ്‌നേഹക്കൂട്ടായ്മയിലൂടെ പുത്തന്‍ വീടും ഒരുങ്ങി. പുത്തന്‍ വീട് കണ്ടസന്തോഷത്തിലാണ് ശരണ്യ. തിരുവനന്തപുരം ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിന് സമീപം പാടത്തിന്റെ കരയിലാണ് വീട്.

പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനമാണെന്നും ശരണ്യ സന്തോഷത്തോടെ പറയുന്നു. ശരണ്യയുടെ ചികിത്സയ്ക്കായി മുന്നിട്ടിറങ്ങിയത് സിനിമ സീരിയല്‍ നടി സീമ ജീ നായരാണ്. അതേപോലെ ശരണ്യയ്ക്ക് ഒരു വീടൊരുക്കാനും സീമ മുന്നില്‍ തന്നെയുണ്ടായിരുന്നു.

പുത്തന്‍വീടിന്റെ പേരും നല്‍കിയിരിക്കുന്നത് സ്‌നേഹസീമ എന്നാണ്. ഇനി അഭിനയത്തിലേക്ക് തിരിച്ചു വരണം എന്നാണ് ശരണ്യയുടെ ആഗ്രഹം. അതിനായി വണ്ണം കുറയ്ക്കണമെന്നും ശരണ്യ സന്തോഷത്തോടെ പറയുന്നു.

Exit mobile version