സത്യനേശന്‍ നാടാരായി ധ്യാന്‍ ശ്രീനിവാസന്‍; ‘കടവുള്‍ സകായം നടന സഭ’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘കടവുള്‍ സകായം നടന സഭ’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തില്‍ സത്യനേശന്‍ നാടാര്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ധ്യാന്‍ അവതരിപ്പിക്കുന്നത്.

നവാഗതനനായ ജിത്തു വയലില്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. രാജശ്രീ ഫിലിംസിന്റെ ബാനറില്‍ കെ ജി രമേശ്,സീനു മാത്യൂസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിപിന്‍ ചന്ദ്രനാണ്. ബെസ്റ്റ് ആക്ടര്‍, 1983, പാവാട, സൈറ ഭാനു എന്നി ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ബിപിന്‍ ചന്ദ്രന്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്.

Exit mobile version