ഇരട്ടി ആവേശത്തോടെ വിജയിയെ വരവേറ്റ് ആരാധകര്‍; കാരവാനിന് മുകളില്‍ കയറി നിന്ന് ആരാധകര്‍ക്ക് സ്‌നേഹം അറിയിച്ച് സെല്‍ഫിയെടുത്ത് താരം; വീഡിയോ വൈറല്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലും റെയ്ഡുമൊക്കെയായി വിവാദത്തിലകപ്പെട്ട നടന്‍ വിജയിയെ ഷൂട്ടിങിനായി തിരിച്ചെത്തിയപ്പോള്‍ പതിവില്‍ കൂടുതല്‍ ആവേശത്തോടെയായിരുന്നു ആരാധകര്‍ വരവേറ്റത്. ആരാധകരുടെ സ്‌നേഹം കണ്ട് വിജയ് ശരിക്കും അമ്പരന്ന അവസ്ഥയിലായിരുന്നു.

മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണത്തിനായി എത്തിയതായിരുന്നു വിജയ്. താരം എത്തുന്നതിന് മുമ്പേ തന്നെ പ്രദേശം ആരാധകരെ കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. താരത്തിന് കരുത്തായെത്തിയ ആരാധകരുടെ ആവേശം ഇരട്ടിയാക്കി വിജയ് ബസിന് മുകളില്‍ കയറി നിന്ന് കൈവീശി സ്‌നേഹവും നന്ദിയും അറിയിച്ചു.

വിജയ് തന്റെ കാരവാനിന് മുകളില്‍ കയറി ആരാധകരെ കൈവീശി കാണിക്കുന്നതും അവര്‍ക്കൊപ്പം സെല്‍ഫി പകര്‍ത്തുന്നതുമായ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഇതിനിടെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജയ്ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Exit mobile version