കണ്ണീരടക്കാനാവാതെ വിജയ്, വിജയകാന്തിനെ അവസാനമായി ഒരുനോക്ക് കാണാനെത്തി താരം

vijay| bignewslive

അന്തരിച്ച പ്രമുഖ നടന്‍ വിജയകാന്തിനെ അവസാനമായി ഒരുനോക്കുകാണാന്‍ ഒഴുകിയെത്തി ആയിരങ്ങള്‍. പ്രിയ ക്യാപ്റ്റന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നടന്‍ വിജയും എത്തിയിരുന്നു.

കണ്ണുനീരടക്കാനാവാതെയാണ് വിജയ് ജീവനറ്റ വിജയകാന്തിനെ കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് വിജയ് അന്തിമോപചാരം അര്‍പ്പിക്കാന്‍ ചെന്നൈ കോയമ്പേഡിലെ ഡിഎംഡികെ ഓഫീസിലെത്തിയത്.

also read:ക്ഷേത്രത്തില്‍ തൊഴാനെത്തിയ 77കാരിയുടെ ഒന്നരലക്ഷത്തിന്റെ മാല കവര്‍ന്നു, കൊല്ലത്ത് 3 സ്ത്രീകള്‍ പിടിയില്‍

വിജയ്കാന്തിന്റെ ഭൗതികശരീരത്തിന് മുന്നില്‍ കൈകൂപ്പി പ്രാര്‍ഥിച്ചപ്പോള്‍ വിജയ് വികാരാധീനനായി. വിജയകാന്തിന്റെ ഭാര്യ പ്രേമലതയെയും രണ്ട് മക്കളായ വിജയ പ്രഭാകരന്‍, ഷണ്‍മുഖ പാണ്ഡ്യന്‍ എന്നിവരെയും വിജയ് അനുശോചനം അറിയിച്ചു.

വിജയിയെ കണ്ടതോടെ ആരാധകര്‍ ഒഴുകിയെത്തിയിരുന്നു. കാറിലേക്ക് പോകുന്നതിനിടെ അവിടെ തടിച്ചുകൂടിയ ആരാധകര്‍ അദ്ദേഹത്തിന്റെ യാത്ര തടസപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിജയ് തന്റെ കാറില്‍ കയറി ഓഫീസ് വിട്ടു.

Exit mobile version