പ്രമുഖ നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് വിടവാങ്ങി

ചെന്നൈ: പ്രമുഖ തമിഴ് സിനിമാനടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത് അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു. ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു താരം. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയാണ് മരിച്ചത്.

also read:തൃശ്ശൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് മുന്നില്‍ മിനി പൂരം ഒരുക്കാന്‍ പാറമേക്കാവ് ദേവസ്വം, അണിനിരത്തുക 15 ആനകളെ

ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ ഗിണ്ടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ നവംബര്‍ 18-ന് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ ആരോഗ്യത്തേക്കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതോടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രം കുടുംബം പങ്കുവെച്ചിരുന്നു.

ആശുപത്രി വിട്ട അദ്ദേഹം ഒരാഴ്ചമുമ്പ് ചെന്നൈയില്‍ നടന്ന ഡിഎംഡികെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ വിജയകാന്ത് പങ്കെടുത്തിരുന്നു.

Exit mobile version