ചിലപ്പോള്‍ ഇടത്, ചിലപ്പോള്‍ യുഡിഎഫ്, അല്ലെങ്കില്‍ ബിജെപി; ശ്രീനിയുടെ യഥാര്‍ത്ഥ രാഷ്ട്രീയമെന്ത്…? ചോദ്യമെറിഞ്ഞ് സത്യന്‍ അന്തിക്കാട്, ചിരിപ്പിച്ച് മറുപടിയും

ശ്രീനിവാസന്റെ കൗണ്ടര്‍ ഡയലോഗുകളിലുള്ള കഴിവിന് സത്യന്‍ അന്തിക്കാട് നല്‍കിയ ഉദാഹരണവും സദസില്‍ ചിരിയുണര്‍ത്തി.

ചിലപ്പോള്‍ ഇടതുപക്ഷം, ചിലപ്പോള്‍ യുഡിഎഫ്, ചിലപ്പോള്‍ ബിജെപി, സത്യത്തില്‍ യഥാര്‍ത്ഥ രാഷ്ട്രീയമെന്താണ്..? നടന്‍ ശ്രീനിവാസനോട് സത്യന്‍ അന്തിക്കാട് ചോദിച്ച ഒരു ചോദ്യമാണ് ഇത്. ഈ ചോദ്യത്തിന് രസകരമായ മറുപടിയാണ് താരം നല്‍കുന്നത്.

‘ചിലപ്പോള്‍ തോന്നും ശ്രീനി ഇടതുപക്ഷമാണെന്ന്, ചിലപ്പോള്‍ യുഡിഎഫ്, ചിലപ്പോള്‍ ബിജെപി അനുഭാവിയാണെന്ന്. സത്യത്തില്‍ ശ്രീനിയുടെ രാഷ്ട്രീയ ചിന്ത എന്താണ്’. കുസൃതിയോടെ സത്യന്‍ അന്തിക്കാട് ചോദ്യച്ചു. ഇതിന് മറുപടി കോമഡി വേണോ സീരിയസാവണോ എന്ന ശ്രീനിവാസന്റെ കൗണ്ടര്‍. ഈ കൗണ്ടര്‍ വേദിയില്‍ ചിരിയുണര്‍ത്തി.

‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ ശ്രീനിവാസനെ മത്സരിപ്പിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചെത്തിയവരോട് ശ്രീനി പറഞ്ഞത് ഞാന്‍ ചെളിയില്‍ ഇറങ്ങാറുണ്ട്, കൃഷിക്കായി. പക്ഷേ കൂടുതല്‍ ചെളിയിലേക്ക് ഞാന്‍ ഇല്ല എന്നാണ്’. ശ്രീനിവാസന്റെ കൗണ്ടര്‍ ഡയലോഗുകളിലുള്ള കഴിവിന് സത്യന്‍ അന്തിക്കാട് നല്‍കിയ ഉദാഹരണവും സദസില്‍ ചിരിയുണര്‍ത്തി.

Exit mobile version