ഫേയ്ക്കന്മാര്‍ ജാഗ്രതൈ, ഒറിജിനല്‍ വന്നു; ഫേസ്ബുക്കിലെ ഒറിജിനല്‍ ഐഡി പങ്കുവെച്ച് ശ്രീനിവാസന്‍, ഒപ്പം മകനോട് സിപിഎമ്മില്‍ ചേരാന്‍ പറഞ്ഞോ…? സത്യാവസ്ഥയും

ആദ്യം സപിഎമ്മില്‍ ചേരണമെന്നും പിന്നീട് അത് പാടില്ലെന്നും താന്‍ മകന്‍ വിനീതിനെ ഉപദേശിച്ചെന്നൊക്കെ പ്രചാരണങ്ങളുണ്ട്.

‘ഫേയ്ക്കന്മാര്‍ ജാഗ്രതൈ, ഒറിജിനല്‍ വന്നു’ ഫേസ്ബുക്കില്‍ ഔദ്യോഗികമായി ഐഡി എടുത്ത വിവരം പങ്കുവെച്ച് നടന്‍ ശ്രീനിവാസന്‍. തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ കൂടി വന്നതിനെ തുടര്‍ന്നാണ് അദ്ദേഹം സ്വന്തമായി ഒരു അക്കൗണ്ട് തുടങ്ങിയത്. ഫേയ്ക്കന്മാര്‍ ജാഗ്രതൈ, ഒറിജിനല്‍ വന്നു, എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.

പുതിയ അക്കൗണ്ട് തുടങ്ങിയ വിവരം അറിയിക്കുന്നതിനോടൊപ്പം അദ്ദേഹം വ്യാജവാര്‍ത്തകള്‍ക്കെതിരെയും പ്രതികരിച്ചു. ആദ്യം സപിഎമ്മില്‍ ചേരണമെന്നും പിന്നീട് അത് പാടില്ലെന്നും താന്‍ മകന്‍ വിനീതിനെ ഉപദേശിച്ചെന്നൊക്കെ പ്രചാരണങ്ങളുണ്ട്. സിപിഎം ഒരു ചൂണ്ടായണെന്നും ശ്രീനിവാസന്‍ പറഞ്ഞെന്നും ഗ്രൂപ്പുകളില്‍ പറയുന്നു. ഇവയെല്ലാം വ്യാജമാണെന്നും വിനീതിനോട് ഇതുവരെ രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

ഇതുവരെ തനിക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലായിരുന്നു. പുതുതായി തുടങ്ങിയ Sreenivasan Pattiam(sreeni) എന്ന പേരിലുള്ളതാണ് ഔദ്യോഗിക അക്കൗണ്ടെന്നും ഇതേ പേജിലൂടെ പുറത്തുവിട്ട വീഡിയോയില്‍ താരം പറയുന്നു. ‘സുഹൃത്തുക്കള്‍ വഴിയാണ് വ്യാജ അക്കൗണ്ടുകളെക്കുറിച്ച് അറിയുന്നത്. അതുകൊണ്ടാണ് ഔദ്യോഗിക അക്കൗണ്ട് തുടങ്ങാന്‍ തീരുമാനിച്ചത്. എനിക്ക് പറയാന്‍ ആഗ്രഹമുള്ള കുറെ കാര്യങ്ങളുണ്ട്. അത് പറയാനാണ് ഈ അക്കൗണ്ട്’- ശ്രീനിവാസന്‍ പറയുന്നു.

Exit mobile version