അയോധ്യയിലെ അക്ഷതം സ്വീകരിച്ച് നടന്‍ ശ്രീനിവാസന്‍

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനും സംവിധായകന്‍ വിനയനും പിന്നാലെ അയോധ്യയില്‍ നിന്നുള്ള അക്ഷതം സ്വീകരിച്ച് നടന്‍ ശ്രീനിവാസനും. തൃപ്പൂണിത്തുറ തപസ്യ ഉപാദ്ധ്യക്ഷന്‍ കെഎസ്‌കെ മോഹന്‍, തപസ്യ സെക്രട്ടറിയും നടനായ ഷിബു തിലകന്‍ എന്നിവരാണ് നടന് അക്ഷതം കൈമാറിയത്. നടന്‍ അക്ഷതം ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബാലതാരം ദേവനന്ദ, നടി ശിവദ എന്നിവരും നേരത്തേ അക്ഷതം സ്വീകരിച്ചിരുന്നു.

പൂജാ അനുഷ്ഠാനങ്ങളില്‍ ഉപയോഗിക്കുന്ന ഒരു പൂജാദ്രവ്യമാണ് അക്ഷതം. പൂജ കഴിഞ്ഞു തിരികെ കിട്ടുന്ന അക്ഷതം പൂജാദ്രവ്യം പോലെ പ്രധാനപ്പെട്ടതാണെന്നാണ് വിശ്വാസം. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രമുഖ നടന്‍മാരെയും ചലച്ചിത്ര പ്രവര്‍ത്തകരെയും ക്ഷണിച്ചിട്ടുണ്ട്. ചടങ്ങില്‍ നടന്‍ രജനികാന്ത് പങ്കെടുക്കുമെന്നാണ് വിവരം. ബിജെപി നേതാവ് അര്‍ജുനമൂര്‍ത്തി രജനികാന്തിന്റെ വസതിയില്‍ എത്തിയാണ് സൂപ്പര്‍താരത്തെ ചടങ്ങിലേക്ക് ക്ഷണിച്ചത്. ഇതിന്റെ ഫോട്ടോകള്‍ അര്‍ജുനമൂര്‍ത്തി പങ്കുവച്ചിട്ടുണ്ട്.

Exit mobile version