കാര്‍ഡിഫില്‍ തകര്‍ത്തടിച്ച് ഇന്ത്യ; ധോണിയ്ക്കും രാഹുലിനും സെഞ്ച്വറി

കാര്‍ഡിഫ്: ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ സ്‌കോര്‍. ലോകേഷ് രാഹുലിന്റെയും (108), എംഎസ് ധോണിയുടെയും (113) സെഞ്ച്വറി മികവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. അവസാന നിമിഷം ആഞ്ഞടിച്ച ധോണിയാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

78 പന്തിലായിരുന്നു ധോണി 113 റണ്‍സ് നേടിയത്. ഏഴ് ഫോറും എട്ട് സിക്സും ഈ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. നാല് സിക്സും 12 ഫോറും ഉള്‍പ്പെടെ 99 പന്തുകളില്‍ നിന്നാണ് രാഹുലിന്റെ 108 റണ്‍സ്. നേരത്തെ സ്‌കോര്‍ബോര്‍ഡില്‍ വെറും അഞ്ച് റണ്‍സുള്ളപ്പോള്‍ ഇന്ത്യക്ക് ഓപ്പണര്‍ ശിഖര്‍ ധവാനെ (1) നഷ്ടമായത്. പിന്നീട് 19 റണ്‍സെടുത്ത രോഹിത്തും പുറത്തായതോടെ ഇന്ത്യ തകര്‍ച്ചയെ അഭിമുഖീകരിച്ചെങ്കിലും 47 റണ്‍സെടുത്ത വിരാടും രാഹുലും ചേര്‍ന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവരികയായിരുന്നു.

അഞ്ചാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ വിജയ് ശങ്കറി (2) ന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഹര്‍ദിക് പാണ്ഡ്യ 21 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ദിനേശ് കാര്‍ത്തിക്കും (7), രവീന്ദ്ര ജഡേജ (11) ഉം പുറത്താകാതെ നിന്നു.

ബംഗ്ലാദേശിനായി റൂബെല്‍ ഹുസൈനും ഷാകിബ് അല്‍ ഹസനും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുസ്താഫിസുര്‍ റഹ്മാന്‍, മുഹമ്മദ് സൈഫുദ്ദീന്‍, സാബിര്‍ റഹ്മാന്‍ എന്നീവര്‍ ഓരോ വിക്കറ്റുകളും നേടി.

Exit mobile version