ലോകകപ്പ് ട്രോഫിക്ക് മുകളില്‍ കാല്‍ കയറ്റിവച്ച സംഭവം: മിച്ചല്‍ മാര്‍ഷിനെതിരെ കേസ്

ലക്‌നൗ: ആറാം ലോകകപ്പ് വിജയത്തിന് പിന്നാലെ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ വിജയാഘോഷത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഓസീസ് ബാറ്റര്‍ മിച്ചല്‍ മാര്‍ഷ് ട്രോഫിയില്‍ കാല് കയറ്റിവെച്ചിരിക്കുന്ന ചിത്രം ഏറെ വൈറലായിരുന്നു. ചിത്രം പുറത്തുവന്നതിന് പിന്നാല രൂക്ഷ വിമര്‍ശനമാണ് നിറഞ്ഞത്.

അതേസമയം, ലോകകപ്പ് ട്രോഫിയോട് അനാദരവ് കാണിച്ചതിന് ഓസീസ് താരത്തിനെതിരെ കേസെടുത്തിരിക്കുകയാണ്. ഉത്തര്‍പ്രദേശിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലോകകപ്പ് ട്രോഫിയോട് അനാദരവ് കാണിച്ചതിന്റെ മാര്‍ഷിന്റെ നടപടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരെ വല്ലാതെ വ്രണപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. വിവരാവകാശ പ്രവര്‍ത്തകനായ പണ്ഡിറ്റ് കേശവ് ആണ് പരാതി നല്‍കിയത്.

ഡ്രസ്സിങ് റൂമില്‍ ട്രോഫിക്ക് മുകളില്‍ കാല്‍ കയറ്റിവച്ച് ഇരിക്കുന്ന തരത്തിലാണ് മാര്‍ഷിന്റെ ഫോട്ടോ പുറത്തുവന്നത്. മാര്‍ഷിന്റെ പ്രവൃത്തി അനാദരവാണെന്നും ആറു തവണ കിരീടം നേടിയ ഓസീസിന്റെ ധിക്കാരമാണ് ഈ ചിത്രത്തിലൂടെ വ്യക്തമാക്കുന്നതെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 2023 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ ആറ് വിക്കറ്റിനാണ് ഓസീസ് വിജയിച്ചത്.

Exit mobile version