കുടുംബവിരുന്നിനിടെ മരുമകളുണ്ടാക്കിയ കൂണ്‍ കറി കഴിച്ചു, കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം, ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതാണെന്ന് സംശയം

കുടുംബവിരുന്നിനിടെ വിളമ്പിയ കൂണ്‍ കറി കഴിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. മരുമകള്‍ വിഷം ചേര്‍ത്ത് നല്‍കിയതാണോ എന്ന സംശയത്തിലാണ് പോലീസ്. ഓസ്‌ട്രേലിയയിലെ ലിയോണ്‍ഗതയിലാണ് സംഭവം.

ഗെയ്ല്‍ എന്ന സ്ത്രീയും ഭര്‍ത്താവ് ഡോണും ഗെയിലിന്റെ ഒരു സഹോദരിയുമാണ് മരിച്ചത്. ഗെയ്‌ലിന്റെ മരുമകള്‍ എറിന്‍ ഉണ്ടാക്കിയ കൂണ്‍ കറി കഴിച്ചതിന് പിന്നാലെയാണ് ശാരീരിക അസ്വസ്ഥതകളുണ്ടായത്. എന്നാല്‍ ഇവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച എറിനും മക്കള്‍ക്കും ആരോഗ്യപ്രശ്‌നങ്ങളില്ല.

also read: എന്ത് കൂടോത്രമാണ് ചെയ്തത്? കൊലപാതകത്തിന് മുൻപ് രേഷ്മയെ ചോദ്യം ചെയ്ത് പ്രതി; കൊന്നോളൂ എന്ന് കരഞ്ഞ് പറഞ്ഞ് യുവതി; എല്ലാ ദൃശ്യവും പ്രതി പകർത്തി

ഇവര്‍ വേറെ ഭക്ഷണമാണ് കഴിച്ചതെന്നാണ് നിഗമനം. ഭക്ഷണത്തില്‍ എറിന്‍ മനഃപൂര്‍വം വിഷം കലര്‍ത്തിയിട്ടുണ്ടാകാമെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു. ഭക്ഷണമുണ്ടാക്കിയ എറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തശേഷം വിട്ടയച്ചു.

അതേസമയം, യുവതി സംശയത്തിന്റെ നിഴലിലാണെന്നും പക്ഷേ കൊലപാതകമെന്ന് സ്ഥിരീകരിക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. ജൂലൈ 29നായിരുന്നു സംഭവം. മെല്‍ബണിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഗെയ്‌ലും ഡോണും മകന്റെ വീട്ടിലെത്തിയത്.

എന്നാല്‍ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ എല്ലാവര്‍ക്കും ശാരീരിക അസ്വസ്ഥത ആരംഭിച്ചു. ഗ്യാസ്ട്രബിളാണെന്ന് കരുതി മരുന്നുകള്‍ നല്‍കി. തുടര്‍ന്ന് മെല്‍ബണിലെ ആശുപത്രിയിലേക്ക് മാറ്റി മികച്ച ചികില്‍സ നല്‍കിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Exit mobile version