തീയണയ്ക്കാനാവുന്നില്ല, കത്തിയമര്‍ന്ന് 4000 കാറുകള്‍

ലിസ്ബണ്‍ : കഴിഞ്ഞ ദിവസം ആഡംബരക്കാറുകളുമായി പോകുന്നതിനിടെ തീ പിടിച്ച ചരക്ക് കപ്പല്‍ ‘ഫെലിസിറ്റി ഫെയ്‌സി’ലെ തീ അണയ്ക്കാനുള്ള ശ്രമം വിഫലമാവുന്നു. നാലായിരത്തോളം ആഡംബര വാഹനങ്ങളാണ് കപ്പലില്‍ കത്തിയമരുന്നത്.

ചില കാറുകളില്‍ ലിഥിയം അയേണ്‍ ബാറ്ററികളുള്ളത് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്. കപ്പലിന്റെ ഇന്ധന ടാങ്കിന്റെ അടുത്ത് വരെ തീ എത്തിയിട്ടുണ്ടെന്നാണ് വിവരം. ഇനിയും നിയന്ത്രിക്കാനായില്ലെങ്കില്‍ കപ്പല്‍ പൂര്‍ണമായി കത്തിത്തീരാനാണ് സാധ്യത. സാധാരണ രീതിയില്‍ തീ അണയ്ക്കുന്നത് കപ്പലിന്റെ കാര്യത്തില്‍ പ്രായോഗികമല്ലെന്ന് വിദഗ്ധര്‍ അറിയിച്ചിട്ടുണ്ട്.

Also read : ആഡംബരക്കാറുകളടങ്ങിയ ചരക്കുകപ്പലില്‍ തീപിടുത്തം : നടുക്കടലില്‍ കുടുങ്ങിയത് പോര്‍ഷെയും ഔഡിയുമടക്കം ആയിരക്കണക്കിന് കാറുകള്‍

ജര്‍മനിയിലെ വോക്‌സ്‌വാഗന്‍ ഫാക്ടറിയില്‍ നിന്ന് യുഎസിലേക്ക് തിരിച്ച കപ്പലില്‍ ബുധനാഴ്ചയാണ് തീ പടര്‍ന്നത്. പോര്‍ച്ചുഗീസ് നാവിക സേനയുടെയും വ്യോമസേനയുടെയും സഹായത്തോടെ കപ്പലിലുണ്ടായിരുന്ന 22 ക്രൂ അംഗങ്ങളെ രക്ഷപെടുത്തിയിരുന്നു. പോർഷെ, ഔഡി, ലംബോർഗിനി തുടങ്ങിയ അത്യാഡംബര കാറുകളാണ് കപ്പലിലുണ്ടായിരുന്നത്.

Exit mobile version