പാകിസ്താന്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി ജയ്ഷ് ഇ- മുഹമ്മദ്; ഇന്ത്യന്‍ വ്യോമാക്രമണം സ്ഥിരീകരിച്ച് മസൂദ് അസ്ഹറിന്റെ സഹോദരന്‍

ശബ്ദ സന്ദേശത്തിലൂടെയാണ് തങ്ങളുടെ കേന്ദ്രങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് മൗലാന അമര്‍ സ്ഥിരീകരിച്ചത്

ന്യൂഡല്‍ഹി: തങ്ങളുടെ കേന്ദ്രങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയത് സ്ഥിരീകരിച്ച് ജയ്ഷ് ഇ- മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ മൗലാന അമര്‍. ശബ്ദ സന്ദേശത്തിലൂടെയാണ് തങ്ങളുടെ കേന്ദ്രങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് മൗലാന അമര്‍ സ്ഥിരീകരിച്ചത്.

അതേസമയം ഇന്ത്യന്‍ വ്യോമസേന വനമേഖലയിലാണ് ബോംബിങ് നടത്തിയതെന്നും മരങ്ങള്‍ക്കല്ലാതെ വേറെ നാശനഷ്ടങ്ങളൊന്നുമുണ്ടായില്ലെന്നുമായിരുന്നു പാക് സര്‍ക്കാരിന്റെ അവകാശ വാദങ്ങള്‍. അതിനിടയിലാണ് ഇന്ത്യന്‍ വ്യോമാക്രമണം നടന്നതായി ജയ്ഷ് ഇ- മുഹമ്മദ് പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കുന്ന ശബ്ദ സന്ദേശം പുറത്ത് വന്നിരിക്കുന്നത്.

‘ശത്രുക്കള്‍ പാക് അതിര്‍ത്തി കടന്ന് തങ്ങളുടെ കേന്ദ്രങ്ങള്‍ അക്രമിച്ചു. ഇതിലൂടെ ഇന്ത്യ നമുക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യന്‍ വിമാനങ്ങള്‍ ഏതെങ്കിലും ഏജന്‍സിയുടെ ഹെഡ്ക്വാര്‍ട്ടേഴ്സിന് നേരയോ സുരക്ഷിത താവളങ്ങള്‍ക്ക് നേരയോ അക്രമം നടത്തിയിട്ടില്ല. ‘ജിഹാദ്’ നെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന കേന്ദ്രമാണ് അവര്‍ അക്രമിച്ചതെന്ന് അമറിന്റെ ശബ്ദ സന്ദേശം വ്യക്തമാക്കുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.’

Exit mobile version