ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് കെയ്‌റോ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടുത്തം; ഇരുപത് മരണം, നാല്‍പത് പേര്‍ക്ക് ഗുരുതര പരിക്ക്

ഈജിപ്തിലെ റംസീസില്‍നിന്ന് വരികയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്

കെയ്‌റോ: ഈജിപ്തിലെ കെയ്‌റോ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ ഇരുപത് പേര്‍ മരിച്ചു. നാല്‍പത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ട്രെയിനിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് അധികൃതര്‍ അറിയിച്ചു. ഈജിപ്തിലെ റംസീസില്‍നിന്ന് വരികയായിരുന്ന
ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.

Exit mobile version