ഭക്ഷ്യവിഷബാധ; കെഎഫ്‌സി റെസ്‌റ്റോറന്റുകള്‍ക്ക് നിയന്ത്രണം

മംഗോളിയയിലെ ഉലാന്‍ബാതറിലെ റെസ്‌റ്റോറന്റിലെ വെള്ളം മലിനമായിരുന്നുവെന്നും ഇതാണ് ഭക്ഷ്യ വിഷബാധയ്ക്ക് സമാനമായ രീതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി

ഉലാന്‍ബാതര്‍: കെഎഫ്‌സിയുടെ ഔട്ട്‌ലെറ്റില്‍ നിന്ന് ഫാസ്റ്റ് ഫുഡ് കഴിച്ച 42 ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നൂറോളം ആളുകള്‍ക്ക് ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചതിന് പിന്നാലെ
മംഗോളിയയിലെ എല്ലാ കെഎഫ്‌സി റെസ്‌റ്റോറന്റുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.

മംഗോളിയയിലെ ഉലാന്‍ബാതറിലെ റെസ്‌റ്റോറന്റിലെ വെള്ളം മലിനമായിരുന്നുവെന്നും ഇതാണ് ഭക്ഷ്യ വിഷബാധയ്ക്ക് സമാനമായ രീതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. അതേ സമയം ആളുകള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ കെഎഫ്‌സി വക്താവ് ക്ഷമ ചോദിക്കുകയും ചെയ്തു.

മംഗോളിയയില്‍ 2013 ലാണ് കെഎഫ്‌സിയുടെ റെസ്‌റ്റോറന്റ് തുറന്നത്. നിലവില്‍ ഇവിടെ പതിനൊന്ന് റെസ്‌റ്റോറന്റുകളാണ് ഉള്ളത്. ഗവണ്‍മെന്റിന്റെ അന്വേഷണവുമായി കെഎഫ്‌സി പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ട്. ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് മംഗോളിയയിലെ എല്ലാ കെഎഫ്‌സി റെസ്‌റ്റോറന്റുകളിലും അധികൃതര്‍ പരിശോധന നടത്തും.

Exit mobile version