ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മേശപ്പുറത്തേക്ക് ചത്ത എലി വീണു; റെസ്റ്റോറെന്റിനെതിരെ യുവതിയുടെ പരാതി

മേശപ്പുറത്ത് കഴിച്ച് പാതിയായിരിക്കുന്ന സ്നാക്സും ഡ്രിങ്ക്സും കാണാം. ഇതിന് കുറച്ച് അപ്പുറത്തായി ചത്ത എലി കിടക്കുന്നത് ചിത്രത്തിൽ കാണാം

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മേശപ്പുറത്തേക്ക് ചത്ത എലി വീണതിനെ തുടർന്ന് റസ്റ്ററന്റിനെതിരെ യുവതിയുടെ പരാതി. ശരണ്യ ഷെട്ടി എന്ന ട്വിറ്റര്‍ യൂസറിനാണ് ദുരനുഭവം ഉണ്ടായത്.
പ്രമുഖ ബ്രാൻഡായ ഐകെഇഎ റെസ്റ്റോറന്റിൽ വച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സംഭവം.

തനിക്കുണ്ടായ മോശം അനുഭവം ചിത്രങ്ങൾ സഹിതം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. മേശപ്പുറത്ത് കഴിച്ച് പാതിയായിരിക്കുന്ന സ്നാക്സും ഡ്രിങ്ക്സും കാണാം. ഇതിന് കുറച്ച് അപ്പുറത്തായി ചത്ത എലി കിടക്കുന്നത് ചിത്രത്തിൽ കാണാം.

കഴിച്ചുകൊണ്ടിരിക്കെ റെസ്റ്റോറന്‍റിന്‍റെ റൂഫില്‍ നിന്ന് വീണതായിരുന്നു ചത്ത എലി. എന്തായാലും ജീവിതത്തില്‍ ഇത്രയും മോശപ്പെട്ടൊരു അവസ്ഥ ഉണ്ടായിട്ടില്ല എന്നാണ് അനുഭവം പങ്കുവച്ചുകൊണ്ട് ശരണ്യ കുറിച്ചിരിക്കുന്നത്.

ശരണ്യയുടെ ട്വീറ്റ് വൈറലായതോടെ പ്രതികരണവുമായി റെസ്റ്റോറന്‍റും രംഗത്തെത്തി. “ഇങ്ങനെയൊരു സംഭവമുണ്ടായതില്‍ ഖേദിക്കുന്നു. ഇതെക്കുറിച്ച് തങ്ങള്‍ കൂടുതലായി അന്വേഷിച്ച് വരികയാണ്. വേണ്ട നടപടികളെല്ലാം തങ്ങള്‍ കൈക്കൊള്ളും. കസ്റ്റമേഴ്സിന്‍റെ സുരക്ഷയ്ക്കും ശുചിത്വത്തിനും തന്നെയാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നത്” എന്നാണ് ട്വിറ്ററിലൂടെ റെസ്റ്റോറന്‍റ് നല്‍കിയ മറുപടി.

Exit mobile version