കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ വെടിവച്ച് കൊന്നു. തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റസാഖ് ഖാനാണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച സൗത്ത് 24 പർഗനാസ് ജില്ലയിൽ ചൽതാബേരിയയിലാണ് കൊലപാതകം നടന്നത്.
അക്രമികൾ ആദ്യം ഖാനെ വെടിവയ്ക്കുകയും പിന്നീട് മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ഖാൻ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. കാശിപൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
