എന്തിനാണ് ഇത്രയധികം വിലകൂട്ടി വിൽക്കുന്നത്; വിമാനത്താവളത്തിൽ നിന്ന് വാങ്ങിയ മാഗി നൂഡില്‍സിന്‍റെ ബില്ല് കണ്ട് ഞെട്ടി യുവതി

193 രൂപയാണ് മാഗി നൂഡില്‍സിന് വില ഈടാക്കിയത്. അതിന്‍റെ ബില്ലും സീജെൽ സൂദ് എന്ന യുവതി ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.

വിമാനത്താവളത്തിൽ നിന്ന് വാങ്ങിയ മാഗി നൂഡില്‍സിന്‍റെ ബില്ല് കണ്ട് ഞെട്ടിയ യുവതിയുടെ പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. വിമാനത്താവളത്തിൽ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നു എന്ന പരാതികൾ മുൻപും ഉയർന്നിട്ടുണ്ട്. എന്നാലും ഇത് കുറച്ചു കൂടിപ്പോയി.

193 രൂപയാണ് മാഗി നൂഡില്‍സിന് വില ഈടാക്കിയത്. അതിന്‍റെ ബില്ലും സീജെൽ സൂദ് എന്ന യുവതി ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.

“വിമാനത്താവളത്തിൽ നിന്ന് 193 രൂപയ്ക്കാണ് ഞാൻ മാഗി വാങ്ങിയത്. പിന്നെ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ല, എന്തിനാണ് ഇത്രയധികം വിലകൂട്ടി മാഗി വിൽക്കുന്നത്”

എന്ന് അവർ ട്വിറ്ററിൽ കുറിച്ചു.

പോസ്റ്റ് വൈറലായതോടെ നിരവധിപേർ കമന്‍റുകളുമായി രംഗത്തെത്തി. അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും മാഗി പാക്കറ്റുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

Exit mobile version