ഇരട്ടകളാണെന്ന് കരുതി സ്‌നേഹത്തോടെ ഇരിക്കുമെന്ന് ആരു പറഞ്ഞു? അമ്മയുടെ വയറ്റില്‍ കിടന്ന് അടിയുണ്ടാക്കി കുഞ്ഞുങ്ങള്‍; അമ്പരന്ന് ഡോക്ടര്‍മാരും സോഷ്യല്‍മീഡിയയും; വീഡിയോ വൈറല്‍

ഏതായാലും ഇരട്ടക്കുട്ടികളുടെ മല്ല യുദ്ധത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഹോങ്കോങ്: അള്‍ട്രാസൗണ്ട് സ്‌കാനിങ് കണ്ട് ഇതുവരെ ആരും ഇങ്ങനെ അമ്പരന്നിട്ടുണ്ടായിരിക്കില്ല. സ്‌കാന്‍ ചെയ്യുമ്പോള്‍ തന്നെ ഡോക്ടര്‍മാരും, വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയും ശരിക്കും ഞെട്ടി. സംഭവമെന്താണെന്നല്ലേ ഇരട്ടക്കുട്ടികള്‍ അമ്മയുടെ വയറ്റില്‍ കിടന്ന് അടിയുണ്ടാക്കുന്നു! ഗര്‍ഭപാത്രത്തിനകത്ത് പരസ്പരം പോരടിക്കുന്ന ഇരുവരും ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. നാലാം മാസത്തെ സ്‌കാന്‍ ചെയ്യുന്നതിനിടെയാണ് ഈ കാഴ്ച്ച കണ്ടത്.

കുഞ്ഞുങ്ങള്‍ പരസ്പരം ചവിട്ടുന്നത് ഡോക്ടര്‍ വിളിച്ച് കാണിക്കുകയാണ് ചെയ്തതെന്നും മാധ്യമങ്ങളിലെല്ലാം വാര്‍ത്തയായെന്നും കുട്ടികളുടെ പിതാവ് താവൂ പറയുന്നു. ചൈനയിലെ യിഞ്ച്വാനിലാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഏതായാലും ഇരട്ടക്കുട്ടികളുടെ മല്ല യുദ്ധത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

25 ലക്ഷം ലൈക്ക് കവിഞ്ഞ വീഡിയോയ്ക്ക് ഒരു ലക്ഷത്തിനടുത്താണ് കമന്റുകള്‍. രസകരമായ കമന്റുകളും ഇതിനു താഴെ വന്നുകൊണ്ടിരിക്കുകയാണ്.

Exit mobile version