‘മാരി ഗെത്തില് സായ് പല്ലവിയെ പിന്നിലാക്കി ധനുഷ്; മാരി-2വിലെ പുതിയ ഗാനവും ഹിറ്റ്, വീഡിയോ

ധനുഷും സായ് പല്ലവിയും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന, മാരി 2ലെ ‘റൗഡി ബേബി’ പുറത്തിറങ്ങിയതോടെ സൈബര്‍ലോകത്ത് സായ് പല്ലവി തരംഗമായിരുന്നു.

ചുവടുകള്‍ കൊണ്ട് ധനുഷും സായ് പല്ലവിയും തകര്‍ത്ത മാരി-2വിലെ പുതിയ ഗാനവും വൈറലാവുകയാണ്. ഇരുവരുടെയും ഡാന്‍സ് തന്നെയാണു ഈ പാട്ടിന്റെയും ഹൈലൈറ്റ്.

‘റൗഡി ബേബി’യില്‍ സായ്പല്ലവിയുടെ ഡാന്‍സാണ് മുന്നിട്ടു നിന്നതെങ്കില്‍ പുതിയ ഗാനത്തില്‍ ധനുഷാണു താരം. ധനുഷിന്റെ തകര്‍പ്പന്‍ ഡാന്‍സ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

റൗഡി ബേബി പോലെ തന്നെ മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. യുവന്‍ ശങ്കര്‍ രാജയുടെതാണു സംഗീതം. ധനുഷ്, യുവന്‍ ശങ്കര്‍ രാജ, ചിന്നപൊണ്ണ്, വിഎം മഹാലിംഗം എന്നിവര്‍ ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.

ബാലാജി മോഹനാണു ചിത്രത്തിന്റെ സംവിധാനം. കൃഷ്ണ, വരലക്ഷ്മി ശരത് കുമാര്‍, ടൊവീനോ തോമസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 2015ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം പതിപ്പാണ് മാരി-2.

Exit mobile version