നിർമാതാക്കൾക്ക് നഷ്ടമുണ്ടാക്കി ധനുഷും അഥർവയും സിമ്പുവും; വിശാൽ സംഘടനാ ഫണ്ട് ദുരുപയോഗം ചെയ്തു; തമിഴ് താരങ്ങളുടെ വിലക്കിന് പിന്നിൽ

ചെന്നൈ:പ്രമുഖ തമിഴ് സിനിമാതാരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ധനുഷ്, വിശാൽ, സിലമ്പരശൻ, അഥർവ എന്നിവർക്കാണ് സംഘടനയുടെ വിലക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. നിലവില് ഈ താരങ്ങളുമായി സഹകരിക്കേണ്ടതില്ലെന്നാണ് സംഘടയുടെ തീരുമാനം.

വ്യാഴാഴ്ച ഉച്ചയ്ക്ക് ചേർന്ന നിർമാതാക്കളുടെ സംഘടയുടെ യോഗത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്. വിവിധ നിർമാതാക്കൾ നൽകിയ പരാതിയിന്മേലാണ് ഇത്തരത്തിൽ കടുത്ത നീക്കത്തിലേക്ക് സംഘടന കടന്നത്.

അതേസമയം, നടപടി നേരിട്ടത് വിവധ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ്. സിനിമാ നിർമാതാക്കൾക്ക് നഷ്ടമുണ്ടാക്കി എന്ന തരത്തിൽ ധനുഷിനെതിരെയാണ് ആദ്യം പരാതി ഉയർന്നത്. കരാറായ സിനിമ പൂർത്തിയാക്കാൻ തയ്യാറായില്ലെന്നായിരുന്നു ആരോപണം.

പിന്നാലെ സിലമ്പരശനെതിരേയും അഥർവയ്ക്കെതിരേയും സമാനമായ പരാതി ഉയർന്നു. മുൻപ് ചേർന്ന യോഗത്തിലും ഈ താരങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഒടുവിൽ വ്യാഴാഴ്ച ചേർന്ന യോഗത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുകയായിരുന്നു.

ALSO READ- 25 കോടിയുടെ സ്വത്ത് തട്ടിയെടുത്തു: തനിക്കും മകള്‍ക്കുമെതിരെ വധഭീഷണി; ബില്‍ഡര്‍ക്കെതിരെ പരാതി നല്‍കി നടി ഗൗതമി

നടൻ വിശാലിനെതിരെ പരാതി ഉയർത്തിയരിക്കുന്നത് സംഘടനാ ഭാരവാഹികൾ തന്നെയാണ്. നേരത്തേ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാരവാഹിയായിരുന്നു വിശാൽ. ഈ സമയത്ത് സംഘടനയുടെ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ചാണ് വിശാലിനെതിരേ നടപടിയെടുത്തിരിക്കുന്നത്.

അതേസമയം, താരങ്ങളെ എത്രകാലത്തേക്കാണ് വിലക്കിയിരിക്കുന്നത് എന്ന് വ്യക്തമല്ല. സംഘടനയുമായി നടൻമാർ സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷ..

Exit mobile version