സായ് പല്ലവി തമിഴ് സംവിധായകനെ വിവാഹം ചെയ്‌തോ? ആശംസകളുമായി ആരാധകരും; ഒടുവിൽ സത്യം പുറത്ത്

ആരാധകരേറെയുള്ള താരമാണ് സായ് പല്ലവി. തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും അഭിനയിച്ച താരം ചിത്രങ്ങളുടെ സെലക്ഷനിൽ അതീവ ജാഗ്രത കാണിക്കുന്ന താരമാണ്. മലയാള ചിത്രം പ്രേമത്തിലൂടെഅരങ്ങേറിയ സായ് പല്ലവി പിന്നീട് വലിയ താരമായി വളരുകയായിരുന്നു.

താരത്തിന്റെ വിവാഹത്തെ സംബന്ധിച്ച് എപ്പോഴും പ്രേക്ഷകർക്ക് ആകാംക്ഷയാണ്. ഇപ്പോഴിതാ സായ് പല്ലവി വിവഹിതയായെന്ന തരത്തിൽ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സായ് പല്ലവി തമിഴ് സംവിധായകനെ രഹസ്യവിവാഹം ചെയ്തുവെന്നാണ് ഈ ചിത്രത്തിനൊപ്പം പ്രചരിച്ചിരുന്നത്.

സായ് പല്ലവി വിവാഹിതയായി എന്ന രീതിയിൽ ഇരുവരും പൂമാലയിട്ട് നിൽക്കുന്നതാണ് പ്രചരിച്ച ചിത്രത്തിലുള്ളത്. സായ് പല്ലവി ഫാൻഡം എന്ന പേജിൽ ഈ പോസ്റ്റിന് ലക്ഷക്കണക്കിന് ലൈക്കാണ് ലഭിച്ചത്. ഇരുവർക്കും ആരാധകർ ആശംസ അറിയിക്കുകയും ചെയ്തു.

അതേസമയം, ഈ ചിത്രം യഥാർഥത്തിൽ ഒരു സിനിമയുടെ പൂജ ചടങ്ങിൽ നിന്നുള്ള ചിത്രമാണിത്. ശിവ കാർത്തികേയൻ നായകനായെത്തുന്ന ഈ ചിത്രത്തിന്റെ സംവിധായകനാണ് രാജ്കുമാർ പെരിയസാമിയാണ്. സായ് പല്ലവിക്കൊപ്പം ചിത്രത്തിലുള്ളതും സംവിധായകൻ രാജ്കുമാറാണ്. സിനിമയുടെ പൂജാ ചടങ്ങുകളുടെ ഭാഗമായാണ് ഇരുവരും മാല അണിഞ്ഞിരിക്കുന്നത്.

ALSO READ- ഭാഗ്യാന്വേഷികളുടെ സ്വന്തം പാലക്കാട്! പൂജ ബമ്പറിലും ഇപ്പോൾ ഓണം ബമ്പറിലും പാലക്കാടിന്റെ സാന്നിധ്യം; ബാവ ഏജൻസിക്ക് ലഭിക്കുക രണ്ടരക്കോടി

കഴിഞ്ഞ മെയ് ഒമ്പതിന് സായ് പല്ലവിയുടെ ജന്മദിനത്തിൽ ആശംസ അറിയിച്ച് രാജ്കുമാർ ഈ ചിത്രങ്ങൾ എക്സിൽ പങ്കുവെച്ചിരുന്നു. ഇത് എഡിറ്റ് ചെയ്താണ് രാജ്കുമാറും സായ് പല്ലവിയും വിവാഹിതരായെന്ന പ്രചാരണം നടത്തിയത്.

Exit mobile version