പണം വാങ്ങി കോൾ ഷീറ്റ് നൽകാതെ താരങ്ങൾ; ചിത്രം പൂർത്തിയാകാതെ ധനുഷ്; സാമ്പത്തിക നഷ്ടം വരുത്തി അമല പോളും റായി ലക്ഷ്മിയും; നടപടി വരുന്നു

ചെന്നൈ: തമിഴ് ചലച്ചിത്ര നിർമ്മാതാക്കളും താരങ്ങൾക്കെതിരെ പരസ്യപ്രതികരണവുമായി രംഗത്ത്. സിനിമയിൽ അഭിനയിക്കാനുള്ള പണം മുൻകൂട്ടി വാങ്ങിയശേഷം കോൾ ഷീറ്റ് നൽകാത്ത താരങ്ങൾക്കെതിരെയാണ് നടപടിയെടുക്കാൻ തമിഴ് സിനിമാ നിർമാതാക്കളുടെ കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്.

ജൂൺ 18-ന് നടന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ ജനറൽ കമ്മിറ്റി യോഗത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് താരങ്ങളുടെ പട്ടിക പുറത്തു വിട്ടത്. ഈ പട്ടികയിൽ 14 താരങ്ങളാണുള്ളത്. ചിമ്പു, വിശാൽ, വിജയ് സേതുപതി, എസ്‌ജെ സൂര്യ, അഥർവ, യോഗി ബാബു എന്നിവരാണ് ഈ പട്ടികയുലെ പ്രമുഖർ. പൂർണമായ പട്ടിക അടുത്ത യോഗത്തിന് ശേഷം പരസ്യപ്പെടുത്താനാണ് നിർമ്മാതാക്കളുടെ നീക്കം.

താരങ്ങൾക്കെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് തമിഴ് താരങ്ങളുടെ സംഘടനയായ നടികർ സംഘവുമായി നിർമാതാക്കൾ ചർച്ച നടത്തുകയും ചെയ്തിരുന്നു. നടൻ ധനുഷ് താൻ നിർമിച്ച് സംവിധാനം ചെയ്യുന്ന ചിത്രം പൂർത്തിയാക്കാതെ നിർത്തിപ്പോയെന്നാണ് തെനാണ്ടൽ സ്റ്റുഡിയോ ഉടമ മുരളി രാമസ്വാമിയുടെ പരാതി.

ALSO READ- ആറ് മാസം മുൻപ് രജിസ്റ്റർ വിവാഹം ചെയ്തു; ദമ്പതിമാർ ഫറോക് പാലത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ചു; യുവതിയെ രക്ഷപ്പെടുത്തി

സിനിമ പൂർത്തിയാക്കാൻ നടൻ ധനുഷിനോട് ആവശ്യപ്പെടണമെന്നും നടപടി എടുക്കണമെന്നുമാണ് മുരളി രാമസ്വാമി യോഗത്തിൽ ആവശ്യപ്പെട്ടത്. ഈ ചിത്രം പൂർത്തിയാക്കിയതിന് ശേഷമേ മറ്റുചിത്രങ്ങളിൽ അഭിനയിക്കാവൂ എന്ന് ധനുഷിനോട് സംഘടന ആവശ്യപ്പെടണമെന്നും മുരളി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമംയം സിനിമാ സെറ്റിൽ അധിക ചെലവ് വരുത്തി വെച്ചെന്ന പേരിൽ നടിമാരായ അമല പോളിനും റായി ലക്ഷ്മിക്കും എതിരെയും നടപടി എടുക്കാൻ സാധ്യതയുണ്ട്. പത്ത് സുരക്ഷാ ജീവനക്കാരെ വീതം നിയമിച്ച് നിർമാതാവിൽ നിന്ന് കൂടുതൽ പ്രതിഫലം വാങ്ങിയെന്നാണ് ഇവർക്കെതിരായ പരാതി.

Exit mobile version