മരണം കാത്തുകിക്കുന്ന പൊന്നോമനയെ ഒന്നു തലോടാന്‍ ആ അമ്മ ആഗ്രഹിച്ചു, കഴിഞ്ഞില്ല, കണ്ണുനിറയ്ച്ച് കുഞ്ഞിനായി അവള്‍ പ്രാര്‍ത്ഥിച്ചു..! ഒടുക്കം ഷൈമയ്ക്ക് അനുമതി.. നന്ദി അറിയിച്ച് ഭര്‍ത്താവ്

സാന്‍ ഫ്രാന്‍സിസ്‌കോ: ജന്മനാ മസ്തിഷ്‌ക രോഗത്തെ തുടര്‍ന്ന് മരണത്തോട് മല്ലടിയ്ക്കുന്ന തന്റെ പൊന്നോമനയെ കാണാന്‍ ഒടുക്കം അമ്മയായ യെമന്‍ സ്വദേശി ഷൈമയ്ക്ക് അനുമതി. ഷൈമയുടെ ഭര്‍ത്താവ് അമേരിക്കന്‍ പൗരനായ അലി ഹസന്റെ കൂടെയാണ് രണ്ടു വയസ്സുകാരന്‍ മകന്‍ അബ്ദുളള ഹസന്‍ ഉള്ളത്. അമേരിക്കന്‍ പ്രസിഡന്റ് വിദേശ പൗരന്മാര്‍ക്കുള്ള വിലക്കിനെ തുടര്‍ന്നാണ് യെമന്‍ സ്വദേശിയായ വനിതയ്ക്ക് കുഞ്ഞിനെ കാണാന്‍ സാധിക്കാതിരുന്നത്.

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് ഭര്‍ത്താവും മകനുമായി പിരിഞ്ഞ് ഈജിപ്തിലായിരുന്നു ഷൈമയുടെ താമസം. എന്നാല്‍ മകന് രോഗം മൂര്‍ച്ഛിച്ചതോടെ അമ്മയ്ക്ക് അവനെ ഒന്ന് കാണാനും അടുത്തിരിക്കാനും പരിചരിക്കാനും കഴിഞ്ഞില്ല. അവന്‍ ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പില്ല കണ്ണു നിറയ്ച്ച് ആ പൊന്നു മോന് വേണ്ടി പ്രാര്‍ത്ഥിക്കാനെ അവര്‍ക്കായുള്ളൂ.

എന്നാല്‍ ഒടുക്കം ലോകം കേട്ടു ആ അമ്മയുടെ കരച്ചില്‍. ആയിരക്കണക്കിന് പേരാണ് ഈ അമ്മയ്ക്ക് പിന്തുണയുമായി എത്തിയത്. ഇമെയിലുകളായും ഫോണ്‍ വിളികളായും വന്ന ഷൈമയ്ക്ക് വേണ്ടിയുള്ള അഭ്യര്‍ത്ഥന ഉടുവില്‍ ഫലം കാണുകയായിരുന്നു. അബ്ദുളള ഹസനെ കാണാന്‍ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് ഷൈമയ്ക്ക് അനുമതി നല്‍കി.

ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമെന്നാണ് അനുമതിയെ അലി ഹസ്സന്‍ വിശേഷിപ്പിച്ചത്. അനുമതി നല്‍കിയ അമേരിക്കന്‍ ഭരണകൂടത്തോട് നന്ദിയുണ്ടെന്നും ഹസ്സന്‍ വ്യക്തമാക്കി. ബുധനാഴ്ച വൈകുന്നേരത്തോടെ ഷൈമ സാന്‍ഫ്രാന്‍സിസ്‌കോയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version