ഐപിഎൽ: മൂന്നാം കപ്പിൽ മുത്തമിട്ട് കൊൽക്കത്ത; എട്ട് വിക്കറ്റിന് ഹൈദരാബാദിനെ തോൽപ്പിച്ചു

ചെന്നൈ: ഐപിഎൽ 2024 സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ അടിയറവ് പറയിപ്പിച്ച് ആധികാരിക വിജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് തുടക്കം മുതൽ അടിപതറുന്നതാണ് കണ്ടത്. കൊൽക്കത്തയുടേത് ആധ ികാരിക വിജയമെന്ന് ഉറപ്പിച്ചുപറയാവുന്ന തേരോട്ടമായിരുന്നു മത്സരത്തിലുടനീളം കണ്ടത്. 18.3 ഓവറിൽ 113-ന് പുറത്തായ ഹൈദരബാദ് വിജയപ്രതീക്ഷയില്ലാതെയാണ് കൊൽക്കത്തയ്ക്ക് എതിരെ പന്തെറിയാനെത്തിയത്.

കൊൽക്കത്തയ്ക്കാകട്ടെ വിജയത്തിലേക്ക് ബാറ്റ് ഏന്താൻപത്തോവറും ചില്ലറ പന്തുകളും മാത്രമാണ് ആവശ്യം വന്നത്. കാൽക്കത്ത 10.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് നേടി വിജയത്തിലെത്തി.

ഹൈദരാബാദിന്റെ ടോപ് സ്‌കോറർ ക്യാപ്റ്റൻ പാറ്റ് കമിൻസ് (16 പന്തിൽ 24) ആണ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയാകട്ടെ ഓപ്പണർ റഹ്‌മാനുള്ള ഗുർബാസും വെങ്കടേഷ് അയ്യരും രണ്ടാം വിക്കറ്റിൽ നടത്തിയ പോരാട്ടത്തിലൂടെ വിജയം കൊയ്തു. ഇരുവരും ചേർന്ന് 91 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി.

ALSO READ- ആകാശച്ചുഴിയിൽപ്പെട്ട് ഖത്തർ എയർവേയ്‌സ് വിമാനം; 12 പേർക്ക് പരിക്ക്

വെങ്കടേഷ് അയ്യർ 26 പന്തുകളിൽ 52 റൺസ് നേടി. റഹ്‌മാനുള്ള ഗുർബാസ് 32 പന്തിൽ 39 റൺസ് നേടി. രണ്ടാം ഓവറിൽ സുനിൽ നരെയ്‌നും പത്താം ഓവറിൽ ഗുർബാസും പുറത്തായതാണ് ഹൈദരാബാദിന് നേടാനായ വിക്കറ്റുകൾ.

Exit mobile version