ഹാർദിക് പാണ്ഡ്യയും ഭാര്യ നടാഷയും പിരിയുന്നെന്ന് അഭ്യൂഹം; ഹാർദികിന്റെ 70 ശതമാനം സ്വത്ത് നടാഷയ്ക്ക് നൽകേണ്ടി വരുമെന്ന് നെറ്റിസൺസ്; ചർച്ച

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരവും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനുമാഹാർദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചും പിരിയുകയാണെന്ന് റിപ്പോർട്ടുകൾ. ഇൻസ്റ്റഗ്രാമിൽനിന്ന് നടാഷ സർനെയിം ആയി ചേർത്തിരുന്ന പാണ്ഡ്യ എന്ന ഭാഗം നീക്കിയതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്.

മുംബൈ ഇന്ത്യൻസിന്റെ മത്സരങ്ങൾക്കൊന്നും നടാഷ എത്താതിരുന്നതും മേയ് നാലാം തീയതി നടാഷയുടെ പിറന്നാൾ ദിനത്തിൽ ഹാർദിക് ആശംസകൾ അറിയിച്ച് ഫോട്ടോകളൊന്നും പങ്കുവെയ്ക്കാതിരുന്നതും ഇരുവരുടേയും ബന്ധത്തിലെ ഉലച്ചിൽ കാരണമെന്നാണ് നെറ്റിസൺസ് ചർച്ച ചെയ്യുന്നത്.

ഇരുവരുടേയും സോഷ്യൽമിഡിയ അക്കൗണ്ടുകളിൽ അടുത്തകാലത്തൊന്നും ഒരുമിച്ചുള്ള ഫോട്ടോകൾ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും ആരാധകർ കണ്ടെത്തിയിരിക്കുകയാണ്. അതേസമയം ഈ വിഷയത്തിൽ പാണ്ഡ്യയോ, നടാഷയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, സെർബിയൻ നടിയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ചുമായി വിവാഹമോചനം നടക്കണമെങ്കിൽ ഹാർദിക്കിന്റെ 70 ശതമാനം സമ്പത്ത് നഷ്ടപരിഹാരമായി കൊടുക്കേണ്ടി വരുമെന്നാണ് പലരും സോഷ്യൽമീഡിയയിലുടെ കമന്റ് ചെയ്യുന്നത്. ഈ വിഷയത്തെ ചൊല്ലി റെഡ്ഡിറ്റ് പ്‌ളാറ്റ്‌ഫോമിൽ ചർച്ചകളും നടക്കുകയാണ്.

ALSO READ- ‘ചിലരെന്നെ ഭ്രാന്തനെന്ന് വിളിച്ചേക്കാം, പക്ഷേ, എന്നെ ദൈവം ഒരു ലക്ഷ്യത്തിനായി നിയോഗിച്ചിരിക്കുകയാണ്’: നരേന്ദ്ര മോഡി

ഹാർദികിന്റെ ഐപിഎല്ലിലെ മോശം പ്രകടനവും മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ അവസാനമായതും വരാനിരിക്കുന്ന ലോകകപ്പും ഇതിനിടെ ട്രോളുകളും അഭിമുഖീകരിക്കുന്നത് താരത്തിന് വലിയ സമ്മർദ്ദമുണ്ടാക്കുന്നുണ്ട് എന്നും, അതൊടൊപ്പം കുടുംബജീവിതത്തിലെ പ്രശ്‌നങ്ങളും കൂടി ചേർന്നതോടെ തനിക്ക് ഹാർദികിനോട് സഹതാപമാണ് തോന്നുന്നത് എന്നാണ് റെഡ്ഡിറ്റിലെ ഒരു കമന്റ്.

2020 ജനുവരിയിലായിരുന്നു പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും വിവാഹിതരായത്. കോവിഡ് ലോക്ക്ഡൗണിനിടെ നടന്ന ലളിതവിവാഹമായിരുന്നു ഇത്. പിന്നീട് ഇരുവർക്കും 2020 ജൂലൈ 30ന് അഗസ്ത്യ എന്ന മകനും പിറന്നു. ലോക്ഡൗണിന് ശേഷം കഴിഞ്ഞ വർഷം വാലന്റൈൻസ് ദിനത്തിൽ ഇരുവരും ആർഭാടമായി നടത്തിയ ചടങ്ങിൽ ഒരിക്കൽ കൂടി വിവാഹിതരായിരുന്നു.

Exit mobile version