കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി, യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ ലൈസെന്‍സ് സ്ഥിരമായി റദ്ദാക്കിയേക്കും

sanju techy|bignewslive

ആലപ്പുഴ: പ്രമുഖ യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി ആര്‍ടിഒ. സഞ്ജു ടെക്കിയുടെ യുട്യൂബ് ചാനലില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്.

160 കിലോ മീറ്ററില്‍ ഡ്രൈവിംഗ്, മൊബൈലില്‍ ഷൂട്ട് ചെയ്തുള്ള ഡ്രൈവിംഗ് തുടങ്ങിയവയാണ് കണ്ടെത്തിയ നിയമലംഘനങ്ങള്‍. സഞ്ജുവിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതിന് മുന്നോടിയായി നോട്ടിസ് നല്‍കി.

ഇന്ന് ആര്‍ടിഒക്ക് മുമ്പാകെ ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം സഞ്ജു ടെക്കിയുടെ ലൈസെന്‍സ് സ്ഥിരമായി റദ്ദാക്കാനും ആലോചനയുണ്ട്.

തുടര്‍ച്ചയായ നിയമ ലംഘനങ്ങള്‍ കണക്കിലെടുത്താണ് പുതിയ നീക്കം. നിലവില്‍ 17കാരനെ ഡ്രൈവ് ചെയ്യിപ്പിച്ചതിനും സഞ്ജുവിനെതിരെ കേസുണ്ട്.

Exit mobile version