‘എന്നെ സമർപ്പിക്കുന്നു’ അഹംഭാവത്തിൽ നിന്ന് മുക്തി നേടുന്നു’; തിരുപ്പതിയിലെത്തി തല മുണ്ഡനം ചെയ്ത് നടി രചന നാരായണൻകുട്ടി

മലയാള സിനിമയിലേക്ക് മിനിസ്‌ക്രീനിലൂടെ കടന്നുവന്ന് തന്റേതായ ഇടം ഉണ്ടാക്കിയെടുത്ത നടിയാണ് രചന നാരായണൻകുട്ടി. താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ രചന ഇപ്പോൾ നാടകത്തിലും സജീവമാണ്.

താരം ആരാധകരുമായി വിശേഷങ്ങൾ പങ്കിട്ട് സോഷ്യൽ മീഡിയയിലും എത്താറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറൽ ആകുന്നത്. ആരാധകരെ ഞെട്ടിക്കുന്നതാണ് താരത്തിന്റെ പുതിയ ലുക്ക്.

തിരുപ്പതിയിലെ വെങ്കിടാചലപതി ക്ഷേത്രം സന്ദർശിച്ചതിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് രചന നാരായണൻകുട്ടി. ഇതോടൊപ്പം തല മുണ്ഡനം ചെയ്ത ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ALSO READ- ഉണർന്നപ്പോൾ മുറിയിൽ ചൂടും പുകയും; അനിൽകുമാർ രക്ഷനേടാനായി ചാടിയത് രണ്ടാംനിലയിൽ നിന്ന്; ഒപ്പം രക്ഷിച്ചത് കൂട്ടുകാരെയും

തലയിൽ ചന്ദനം പൂശി നെറ്റിയിൽ കുറിയണിഞ്ഞ രചനയാണ് ചിത്രത്തിൽ. ‘ഗോവിന്ദാ…ഗോവിന്ദാ…എന്നെ സമർപ്പിക്കുന്നു. അഹംഭാവത്തിൽ നിന്ന് മുക്തി നേടുന്നു. ഭഗവാന്റെ സന്നിധിയിൽ’ എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം രചന കുറിച്ചിരിക്കുന്നത്.

Exit mobile version