അശ്ലീല സന്ദേശമയച്ചതിന് കൊലപാതകം; നടൻ ദർശന്റെ സുഹൃത്ത് നടി പവിത്ര ഗൗഡയും അറസ്റ്റിൽ

ബംഗളൂരു: അശ്ലീല സന്ദേശമയച്ചതിന്റെ പേരിൽ രേണുകസ്വാമിയെന്നയാളെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ അറസ്റ്റ്. കൊലപാതക കേസിൽ അറസ്റ്റിലായ കന്നട സൂപ്പർസ്റ്റാർ ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയെയും പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ വീട്ടിൽനിന്നാണ് നടിയെ അറസ്റ്റ് ചെയ്തത്. പവിത്രയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിന്റെ പേരിലാണ് നടിയുമായി വലിയ അടുപ്പമുണ്ടായിരുന്ന ദർശൻ, രേണുക സ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം.

കേസിൽ ദർശനെ ഇന്നു രാവിലെ മൈസൂരുവിലെ ഫാം ഹൗസിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രേണുക സ്വാമിയെ ഫാം ഹൗസിൽ വിളിച്ചു വരുത്തി മർദിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ഓടയിലൊഴുക്കുകയായിരുന്നു.

ദർശനുമായി ഏറെഅടുപ്പമുള്ള നടി പവിത്ര ഗൗഡയ്ക്ക് രേണുകസ്വാമി അശ്ലീല സന്ദേശം അയച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിന്നീട് രേണുകസ്വാമിയെ കണ്ടെത്തുന്നത് ഓടയിൽ കാണപ്പെട്ട അജ്ഞാത മൃതദേഹമായിട്ടാണ്. മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്നതു കണ്ടവരാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് കാണാതായ രേണുകസ്വാമി എന്നയാളുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.
ALSO READ- ഒരുമിച്ച് ഫുട്‌ബോൾ കളിച്ച് മടങ്ങിയ ആദിൽ പുഴയുടെ ആഴങ്ങളിലേക്ക് പോയതിന്റെ ഞെട്ടലിൽ വാളാടിലെ കൂട്ടുകാർ; പത്താംക്ലാസുകാരന്റെ മരണത്തിന്റെ നോവിൽ ഒരു നാട്

ആത്മഹത്യയാണെന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമെന്ന് തെളിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരാണ് പിടിയിലായത്. ഗിരിനഗർ സ്വദേശികളായ മൂന്നു പേർ സംഭവത്തിൽ പോലീസിൽ കീഴടങ്ങിയതോടെയാണ് കേസിൽ തുമ്പുണ്ടായത്. സാമ്പത്തിക ഇടപാടിനെ തുടർന്നുള്ള തർക്കത്തിൽ ഇയാളെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ഇവർ പോലീസിന് നൽകിയ മൊഴി.

പിന്നീട് കൂടുതൽ ചോദ്യം ചെയ്യലിലാണ് രേണുകസ്വാമിയെ ദർശന്റെ വീട്ടിൽവച്ചാണ് മർദിച്ച് കൊന്നതെന്ന് ഇവർ വെളിപ്പെടുത്തിയത്. ദർശന്റെ സുഹൃത്തായ കന്നഡ നടി പവിത്ര ഗൗഡയ്ക്ക് കൊല്ലപ്പെട്ട രേണുകസ്വാമി അശ്ലീല സന്ദേശം അയച്ചിരുന്നു.

also read- നടി പവിത്രയ്ക്ക് അശ്ലീല സന്ദേശം അയച്ചയാളെ കൊലപ്പെടുത്തി; കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപ അറസ്റ്റിൽ

ഇതറിഞ്ഞ് പ്രകോപിതനായ ദർശൻ തന്റെ ഫാൻസ് അസോസിയേഷൻ അംഗങ്ങളുടെ സഹായത്തോടെ രേണുകസ്വാമിയെ നഗരത്തിലേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് ഒരു ഷെഡിൽവച്ച് ഇയാളെ ക്രൂരമായി മർദ്ദിച്ചു. മരിച്ചതോടെ മൃതദേഹം ഓടയിൽ ഉപേക്ഷിക്കുകയായിരുന്നു.

Exit mobile version