ആകാശച്ചുഴിയിൽപ്പെട്ട് ഖത്തർ എയർവേയ്‌സ് വിമാനം; 12 പേർക്ക് പരിക്ക്

ഡബ്ലിൻ: വീണ്ടും ആകാശച്ചുഴിയിൽപ്പെട്ട് വിമാനയാത്രികർക്ക് പരിക്ക്. ഇത്തവണ ആടിയുലഞ്ഞത് ഖത്തർ എയർവേയ്സ് വിമാനമാണ്. ആറ് ജീവനക്കാരുൾപ്പെടെ 12 പേർക്കാണ് ഈ അപകടത്തിൽ പരിക്കേറ്റത്. ഖത്തറിലെ ദോഹയിൽ നിന്ന് അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിലേക്ക് പുറപ്പെട്ടതായിരുന്നു. വിമാനം

ആറ് യാത്രക്കാർക്കും ആറ് ക്രൂ അംഗങ്ങൾക്കും പരിക്കേറ്റതായാണ് ഡബ്ലിൻ എയർപോർട്ട് ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചിരിക്കുന്നത്.

ഖത്തർ എയർവേയ്സ് ക്യു ആർ 017 വിമാനമാണ് ചുഴിയിൽപ്പട്ടത്. തുർക്കിക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് ആകാശച്ചുഴിയിൽപ്പെട്ടത്.

ALSO READ- പേസ്റ്റിന് പകരം അബദ്ധത്തിൽ എലിവിഷമെടുത്ത് പല്ലുതേച്ച് കുട്ടികൾ; നാലുപേർ ആശുപത്രിയിൽ

ഏതാനും ദിവസം മുൻപാണ് സമാനമായ രീതിയിൽ ആകാശച്ചുഴിയിൽ പെട്ട് സിംഗപ്പൂർ എയർലൈൻസിലെ യാത്രികർക്ക് സാരമായി പരിക്കേൽക്കുകയും ഒരു യാത്രക്കാരൻ മരിക്കുകയും ചെയ്തത്. ചൊവ്വാഴ്ച ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽനിന്ന് സിങ്കപ്പൂരിലേക്ക് പുറപ്പെട്ട ബോയിങ് 777-300 ഇആർ വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. 20 പേർക്കാണ് അന്ന് പരിക്കേറ്റത്.

Exit mobile version