പേസ്റ്റിന് പകരം അബദ്ധത്തിൽ എലിവിഷമെടുത്ത് പല്ലുതേച്ച് കുട്ടികൾ; നാലുപേർ ആശുപത്രിയിൽ

ചെന്നൈ: ടൂത്ത്പേസ്റ്റിന് പകരം അബദ്ധത്തിൽ എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച നാല് കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ വിരുധാചലത്താണ് ദാരുണസംഭവമുണ്ടായത് .കൊട്ടാരക്കുപ്പം സ്വദേശി മണികണ്ഠന്റെ മക്കളായ അനുഷ്‌ക (മൂന്ന്), ബാലമിത്രൻ (രണ്ട്), മണികണ്ഠന്റെ സഹോദരിയുടെ മക്കളായ ലാവണ്യ (അഞ്ച്), രശ്മിത (രണ്ട്) എന്നിവരെ കടലൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുട്ടികൾ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെയാണ് കുട്ടികൾപേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ചത്. വീട്ടിൽ എലിയെ കൊല്ലാനായി വാങ്ങിവെച്ചിരുന്ന എലിവിഷം ടൂത്ത്പേസ്റ്റാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു കുട്ടികൾ.
ALSO READ- പതിനാല് വയസുകാരനെ മർദ്ദിച്ച കേസിൽ അറസ്റ്റിലായി; ബിജെപി പ്രവർത്തകൻ വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു

ഉടനെ ഇക്കാര്യം ശ്രദ്ധയിൽപെട്ട വീട്ടുകാർ കുട്ടികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് മെച്ചപ്പെട്ട ചികിത്സയ്ക്കായി കുട്ടികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു.

Exit mobile version