തോറ്റാലെന്ത്? ഇതിഹാസതാരത്തിന് ഒപ്പം ഫോട്ടോ എടുക്കാന്‍ ക്യൂ നിന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍; മെസിയോടൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍!

ദോഹ: ഖത്തര്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ നിന്നും അര്‍ജന്റീനയോട് തോറ്റ് പുറത്തായെങ്കിലും ഓസ്‌ട്രേലിയന്‍ താരങ്ങള്‍ മെസിക്ക് ഒപ്പം ഫോട്ടോ എടുക്കാന്‍ തിരക്ക് കൂട്ടുന്നതിന്റെ വീഡിയോ വൈറലാകുന്നു.

മത്സരശേഷം ഇതിഹാസ താരം ലയോണല്‍ മെസിക്കൊപ്പം ഫോട്ടോയെടുത്താന്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ കൂട്ടത്തോടെ എത്തിയിരുന്നു.

ഇപ്പോഴിതാ മെസി വരുന്നതും കാത്ത് ഡ്രെസിംഗ് റൂമില്‍ കാത്തുനില്‍ക്കുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളുടെ വീഡിയോയാണ് വൈറലാകുന്നത്.

ക്രെയ്ഗ് ഗുഡ്‌വിന്‍, കീനു ബക്കസ്, ജോയല്‍ കിംഗ്, മാര്‍ക്കോ ടിലിയോ തുടങ്ങിയവരാണ് വീഡിയോയിലുള്ളത്. പ്രീ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്. ക്വാര്‍ട്ടറില്‍ ഡിസംബര്‍ 9ന് നെതര്‍ലന്‍ഡ്സാണ് അര്‍ജന്റീനയുടെ എതിരാളികള്‍.

Exit mobile version