പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഐഎസ്എൽ മത്സര വേദിയിലും പ്രതിഷേധം; നിശബ്ദ പ്രതിഷേധത്തിന് കൈയ്യടി

ഹൈദരാബാദ്: ഭരണഘടന തത്വങ്ങളെ അട്ടിമറിച്ചുകൊണ്ട് കേന്ദ്രസർക്കാർ നടപ്പാക്കുന്ന പൗരത്വ നിയമ ഭേദഗതിയ്ക്ക് എതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുന്നു. ഇതിനിടെ കായിക വേദിയിലേക്കും പ്രതിഷേധത്തിന്റെ അഗ്നി പകർന്നിരിക്കുകയാണ് ഒരുകൂട്ടം കായികപ്രേമികൾ. ഞായറാഴ്ച നടന്ന ഐഎസ്എൽ മത്സര വേദിയിലാണ് പൗരത്വ നിയമഭേദഗതിക്ക് എതിരായ നിശബ്ദ പ്രതിഷേധം അരങ്ങേറിയത്.

ഹൈദരാബാദ് ഗച്ചിബോളി സ്റ്റേഡിയത്തിൽ ഹൈദരാബാദ് -എടികെ മത്സരം നടക്കവെയാണ് പ്രതിഷേധ ബാനറുകൾ ഉർത്തി നിശബ്ദ പ്രതിഷേധം അരങ്ങേറിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്ലക്കാർഡുകളും ബാനറുകളുമായാണ് ഹൈദരാബാദ് സർവകലാശാല വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർ മത്സരം കാണാൻ എത്തിയത്. മത്സരം 2-2 സമനിലയിൽ പിരിഞ്ഞു.

Exit mobile version