നാണക്കേട് കൊണ്ട് തല താഴ്ത്താം ! ആ നൂലിഴകള്‍ അതിന്റെ ജീവനെടുത്തു, കണ്ണു നനയിച്ച് ചിത്രം…പ്രകൃതിയെ മറന്നുള്ള ആഘോഷത്തില്‍ പൊലിയുന്നത് മിണ്ടാപ്രാണികളുടെ ജീവനുകള്‍…

സഹജീവികളുടെ ജീവിതത്തെക്കുറിച്ച് നമ്മള്‍ ചിന്തിക്കാറില്ല. മനുഷ്യര്‍ക്ക് മാത്രമല്ല പക്ഷി-മൃഗാദികള്‍ക്കും കൂടെ അവകാശപ്പെട്ടതാണ് ഈ ഭൂമിയെന്ന് മനപ്പൂര്‍വം നമ്മള്‍ മറന്നുകളയുന്ന ഒരു കാര്യമാണ്. പ്രകൃതിയെ മറന്നുള്ള ആഘോഷത്തിന്റെ പേരില്‍ ജീവന്‍ പൊലിഞ്ഞുപോയ ഒരു തത്തയുടെ ചിത്രമാണ് മനസിനെ ഏറെ വേദനിപ്പിക്കുന്നത്.

മകര സംക്രാന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന പട്ടം പറത്തലിലാണ് ഈ തത്തയ്ക്ക് ജീവന്‍ നഷ്ടമായത്. പട്ടത്തിന്റെ നൂല് തത്തയുടെ കഴുത്തില്‍ കുടുങ്ങിയിരിക്കുന്നത് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇത്തരം പട്ടം പറത്തല്‍ ആഘോഷങ്ങള്‍ പക്ഷികളുടെ ജീവന് ആപത്താണെന്നും അത് നിര്‍ത്തണമെന്നും മുമ്പും ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

വന്യജീവി ഫോട്ടോഗ്രാഫറായ ഭവിക് താക്കറാണ് ഈ ഫോട്ടോ പകര്‍ത്തിയത്. ബിഡിത ബാഗാണ് ചിത്രം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ വളരെപ്പെട്ടെന്ന് തന്നെ ചിത്രം വൈറലായി.

Exit mobile version