‘ന്യൂയോര്‍ക്കില്‍ നിങ്ങള്‍ ആരെ കണ്ടുമുട്ടുമെന്ന് പറയാനാവില്ല’ : മഹേഷ് ബാബുവിനൊപ്പമുള്ള ചിത്രം പങ്ക് വെച്ച്‌ ബില്‍ ഗേറ്റ്‌സ്

Bill Gates | Bignewslive

അമേരിക്കയില്‍ വെച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ കണ്ടതിന്റെ സന്തോഷം തെലുങ്ക് നടന്‍ മഹേഷ് ബാബു ട്വിറ്ററില്‍ പങ്കുവച്ചതിന് തൊട്ടു പിന്നാലെ താരത്തിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ബില്‍ ഗേറ്റ്‌സ്. താരത്തിനെയും ഭാര്യയെും കണ്ടതില്‍ വലിയ സന്തോഷം എന്ന് കുറിച്ച ബില്‍ ഗേറ്റ്‌സ് മഹേഷിനെ ട്വിറ്ററില്‍ ഫോളോ ചെയ്യുകയും ചെയ്തു.

ബില്‍ ഗേറ്റ്‌സിനൊപ്പം താനും ഭാര്യ നമ്രതയും നില്‍ക്കുന്ന ഫോട്ടോ ചേര്‍ത്ത്‌ ലോകം കണ്ടതില്‍ വെച്ചേറ്റവും ദീര്‍ഘദര്‍ശിയായ വ്യക്തിയെ കാണാന്‍ സാധിച്ചു എന്ന കുറിപ്പോടെയായിരുന്നു മഹേഷിന്റെ ട്വീറ്റ്. ഇത് റീട്വീറ്റ് ചെയ്താണ് ബില്‍ ഗേറ്റ്‌സ് ട്വിറ്റര്‍ ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുന്നത്.

ന്യൂയോര്‍ക്കിലായിരിക്കുന്നത് എപ്പോഴും രസമാണെന്നും ഇവിടെ നിങ്ങള്‍ ആരെ കണ്ടുമുട്ടുമെന്ന് പറയാനാവില്ലെന്നും മഹേഷിനെയും നമ്രതയെയും പരിചയപ്പെട്ടതില്‍ വളരെ സന്തോഷമെന്നും ഗേറ്റ്‌സ് കുറിച്ചു. ഇരുവര്‍ക്കുമൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി ആയും ബില്‍ ഗേറ്റ്‌സ് പങ്ക് വച്ചിട്ടുണ്ട്.

Exit mobile version