സ്വത്ത് ദാനം ചെയ്യുന്നു: ഇനി ലോക സമ്പന്ന പട്ടികയിലുണ്ടാവില്ലെന്ന് ബില്‍ഗേറ്റ്സ്

വാഷിംഗ്ടണ്‍: ഇനി ലോക സമ്പന്ന പട്ടികയിലുണ്ടാവില്ലെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്സ്. ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന് 20 ശതകോടി ഡോളര്‍ സംഭാവന നല്‍കിയിരിക്കുകയാണ്.

കോവിഡ്-19, യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം തുടങ്ങിയ ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പ്രതിസന്ധി കാലഘട്ടത്തില്‍ എല്ലാവരും സഹായഹസ്തവുമായി മുന്നോട്ട് വരണമെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു. ഭാവിയില്‍ തന്റെ സമ്പത്ത് മുഴുവന്‍ ചാരിറ്റിക്ക് വേണ്ടി സംഭാവന നല്‍കുമെന്നും ബില്‍ ഗേറ്റ്സ് വ്ളോഗിലൂടെ അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനകളിലൊന്നായ ബില്‍ ആന്റ് ഗേറ്റ്സ്, 2026-ഓടെ ഓരോ വര്‍ഷവും അതിന്റെ പ്രതിവര്‍ഷ സംഭാവന ഉയര്‍ത്താനാണ് തീരുമാനം. ബില്ലും മുന്‍ ഭാര്യ മെലിന്‍ഡയും 20 വര്‍ഷം മുമ്പ് ആരംഭിച്ച സംഘടനയില്‍ തങ്ങളുടെ സമ്പാദ്യം നിക്ഷേപിക്കുമെന്ന് അറിയിച്ചിരുന്നു.

ബ്ലൂബെര്‍ഗ് ബില്ല്യനയര്‍ ഇന്‍ഡെക്സ് പ്രകാരം ഏകദേശം 114 ശതകോടി ഡോളര്‍ ആസ്തിയുള്ള ബില്‍ ഗേറ്റ്‌സ് ലോകത്തിലെ നാലാമത്തെ അതിസമ്പന്നനായ വ്യക്തിയാണ്.

Exit mobile version