വിമാനം വൈകി; അബുദാബിയില്‍ യാത്രമുടങ്ങിയ മലയാളികള്‍ക്കു സൗകര്യമൊരുക്കി എയര്‍ ഇന്ത്യ

അബുദാബിയില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനമാണ് വൈകിയത്

അബുദാബി: അബുദാബിയില്‍ വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രമുടങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സൗകര്യമൊരുക്കി എയര്‍ ഇന്ത്യ. അബുദാബിയില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനമാണ് വൈകിയത്. അതേസമയം യാത്രക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഹോട്ടല്‍ താമസവും ഭക്ഷണവും ഏര്‍പ്പെടുത്തിയതായും എയര്‍ ഇന്ത്യാ അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ അടിയന്തരമായി പോകേണ്ട 2 പേര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണമായും തിരിച്ചുനല്‍കിയതായി എയര്‍ ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കി. ബജറ്റ് എയര്‍ലൈനായതിനാല്‍ മറ്റു വിമാനങ്ങളില്‍ സീറ്റ് തരപ്പെടുത്തുക സാധ്യമല്ലെന്നും വേനലവധിക്കാലമായതിനാല്‍ സീറ്റ് ലഭ്യമല്ലെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ അധികൃതര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. രോഗികളും സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കമുള്ള ഇരുനൂറോളം യാത്രക്കാരാണ് വിമാനം വൈകിയതിനെ തുടര്‍ന്ന് ദുരിതത്തിലായത്.

Exit mobile version