കനത്ത ചൂട്; കുവൈറ്റില്‍ ഉച്ചവിശ്രമം നടപ്പാക്കാത്തവര്‍ക്ക് എതിരെ കടുത്ത നടപടി

പകല്‍ 11 മണി മുതല്‍ അഞ്ച് മണി വരെ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്നു കുവൈറ്റ് മനുഷ്യാവകാശ സൊസൈറ്റി പൊതുജനങ്ങളോട് വ്യക്തമാക്കി

കുവൈറ്റ്: കനത്ത ചൂടിനെ തുടര്‍ന്ന് കുവൈറ്റില്‍ പുറംജോലിക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുറംജോലിക്കാര്‍ക്കുള്ള ഉച്ചവിശ്രമം നടപ്പാക്കാത്തവര്‍ക്ക് എതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തി.

വെയില്‍ കൊള്ളുന്ന സ്ഥലങ്ങളില്‍ പകല്‍ 11 മണി മുതല്‍ അഞ്ച് മണി വരെ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്നു കുവൈറ്റ് മനുഷ്യാവകാശ സൊസൈറ്റി പൊതുജനങ്ങളോട് വ്യക്തമാക്കി.

ജോലി ചെയ്യുന്ന ദൃശ്യങ്ങള്‍ അടക്കം 5564333 എന്ന വാട്‌സാപ്പ് നമ്പര്‍ വഴി നല്‍കാവുന്നതാണെന്നു സൊസൈറ്റി ചെയര്‍മാന്‍ ഖാലിദ് അല്‍ ഹുമൈദി പറഞ്ഞു. ജൂണ്‍ ഒന്നിനാണ് ഉച്ചവിശ്രമം നിലവില്‍ വന്നത്. ഓഗസ്റ്റ് അവസാനം വരെ ഇത് ബാധകമാണ്.

Exit mobile version