ട്വിറ്ററിലൂടെ അപകീര്‍ത്തി പരാമര്‍ശം; കുവൈറ്റ് പൗരന് അഞ്ച് വര്‍ഷം തടവ് ശിക്ഷ

കുവൈറ്റിന്റെ സുഹൃത്ത് രാജ്യമായ യുഎഇയെ അപമാനിച്ചെന്ന് ആരോപിച്ച് കുവൈറ്റ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ട്വിറ്ററിലൂടെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് യുവാവിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ. ലണ്ടനില്‍ താമസിക്കുന്ന കുവൈറ്റ് സ്വദേശി അബ്ദുല്ല സാലിഹ് എന്നയാള്‍ക്ക് ശിക്ഷ വിധിച്ചത്. കുവൈറ്റിന്റെ സുഹൃത്ത് രാജ്യമായ യുഎഇയെ അപമാനിച്ചെന്ന് ആരോപിച്ച് കുവൈറ്റ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

യുഎഇയെ പുറമേ സൗദി അറേബ്യ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളെയും ട്വിറ്ററില്‍ നടന്ന സംവാദങ്ങള്‍ക്കിടെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയതായി കണ്ടെത്തി. അതേസമയം ഇയാളുടെ അസാന്നിദ്ധ്യത്തിലാണ് കുവൈറ്റ് ക്രിമിനല്‍ കോടതി വിധി പറഞ്ഞത്.

Exit mobile version