കടുത്ത വേനല്‍; കുവൈറ്റില്‍ പുറം ജോലിക്കുള്ള സമയം നിയന്ത്രിച്ചു

വേനല്‍ കടുത്തതോടെ സൂര്യാഘാതം ഏല്‍ക്കാതിരിക്കാനാണ് കുവൈറ്റ് മാന്‍ പവര്‍ അതോറിറ്റിയുടെ ഉത്തരവ്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ജൂണ്‍ ഒന്ന് മുതല്‍ ഉച്ചസമയത്ത് പുറത്തുള്ള ജോലിക്ക് വിലക്ക് ഏര്‍പ്പെടുത്തി. രാവിനെ പതിനൊന്ന് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വെയില്‍ കൊള്ളുന്ന സ്ഥലത്ത് വിലക്ക് ഏര്‍പ്പെടുത്തിയത്. വേനല്‍ കടുത്തതോടെയാണ് മാനവ വിഭവശേഷി വകുപ്പ് ഉത്തരവിറക്കിയത്.

വേനല്‍ കടുത്തതോടെ സൂര്യാഘാതം ഏല്‍ക്കാതിരിക്കാനാണ് കുവൈറ്റ് മാന്‍ പവര്‍ അതോറിറ്റിയുടെ ഉത്തരവ്. അതേസമയം നിയമം കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കുമെന്ന് കുവൈറ്റ് മന്ത്രാലയം വ്യക്തമാക്കി. അതൊടൊപ്പം നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Exit mobile version