മൂന്നര വയസുകാരന്‍ വാഷിങ് മെഷീനില്‍ കുടുങ്ങി

പാരഡൈസ് ഏരിയയിലാണ് മൂന്നര വയസുകാരന്‍ മെഷീനുള്ളില്‍ സ്വയം കയറിയത്

കുവൈറ്റ്: കുവൈറ്റില്‍ മൂന്നര വയസുള്ള കുട്ടി വാഷിങ് മെഷീനുള്ളില്‍ കുടുങ്ങി. പാരഡൈസ് ഏരിയയിലാണ് മൂന്നര വയസുകാരന്‍ മെഷീനുള്ളില്‍ സ്വയം കയറിയത്. മെഷീനില്‍ കുടുങ്ങിയ കുട്ടിയെ അഗ്നിശമന സേന രക്ഷിച്ചു.

അര്‍ദിയ ഫയര്‍ സ്റ്റേഷനിലെ അഗ്നിശമന സേനാംഗങ്ങളാണ് കുട്ടിയെ രക്ഷിച്ചത്. പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് കുട്ടിയെ രക്ഷിച്ചത്.

Exit mobile version