റിയാദ്: നവദമ്പതികള്‍ക്ക് സാമ്പത്തിക സഹായവുമായി സൗദി കിരീടാവകാശി. രാജ്യത്ത് പുതിയതായി വിവാഹം കഴിച്ച സ്വദേശികള്‍ക്കാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പേരില്‍ സാമ്പത്തിക സഹായം നല്‍കുന്നത്.
ഇതിനായി പത്ത് കോടി റിയാലാണ് വിതരണം ചെയ്തത്. വിവാഹ സഹായ പദ്ധതിയുടെ ആദ്യ ബാച്ചിനുള്ള സഹായ വിതരണം ആരംഭിച്ച് കഴിഞ്ഞു. ആദ്യ ബാച്ചില്‍ 4200 ലേറെ ആളുകള്‍ക്കള്‍ക്കാണ് സഹായം ലഭിച്ചത്. തിരിച്ചടക്കേണ്ടതില്ലാത്ത ഒറ്റത്തവണ സഹായമാണ് പദ്ധതിവഴി നല്‍കുന്നത്.
സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം, സാമ്പത്തിക ബാധ്യതയുടെ പേരില്‍ ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്ത് ജയില്‍ മോചിതരാക്കുക എന്നിവയടക്കമുള്ള പദ്ധതികളും ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നുണ്ട്.
