ആദിശങ്കറിന് ഇത് രണ്ടാംജന്മം! ചികിത്സ പൂര്‍ണ്ണമായും ഏറ്റെടുത്ത്, ഓപ്പറേഷന്‍ സൗജന്യമായി നടത്തി കൊടുത്ത ദുല്‍ഖര്‍ സല്‍മാനും കുടുംബത്തിനും നന്ദി അറിയിച്ച് ഒരു ഗ്രാമം

ദുല്‍ഖര്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ അവന്റെ ജീവിതം മാത്രമല്ല ഒരു കുടുബം തന്നെ തകര്‍ന്ന് പോകുമായിരുന്നു.

dulquer

അക്ഷരാര്‍ത്ഥത്തില്‍ ആദി ശങ്കറിന് ഇത് രണ്ടാം ജന്മമാണ്. പതിനാറ് വര്‍ഷമായി അവന്‍ അനുഭവിച്ച് വന്നിരുന്ന ദുരിത ജീവിതത്തില്‍ നിന്നും മുക്തി നേടുമ്പോള്‍ അവന്റെ ഗ്രാമം മുഴുവനും മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാനും കുടുംബത്തിനും നന്ദി അറിയിക്കുകയാണ്. ദുല്‍ഖറിന്റെ സഹായത്തോടെയാണ് ആദി ശങ്കറിനും കുടുംബത്തിനും ദുരിതക്കയത്തില്‍ നിന്നും കരകയറാനായത്.

ദുല്‍ഖര്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ അവന്റെ ജീവിതം മാത്രമല്ല ഒരു കുടുബം തന്നെ തകര്‍ന്ന് പോകുമായിരുന്നു. ആസ്റ്റര്‍ മെഡിസിറ്റിയില്‍ വച്ച് ഏറ്റവും മികച്ച ചികിത്സ തന്നെ ലഭ്യമാക്കുക വഴി വര്‍ഷങ്ങളായി അവന്‍ അനുഭവിച്ച് വന്നിരുന്ന ദുരിത ജീവിതത്തിന് സാന്ത്വനമേകുകയായിരുന്നു താരം. മാത്രമല്ല സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സുപ്പര്‍ താരം എന്ന നിലയില്‍ ദുല്‍ഖര്‍ മാതൃകയാവുകയാണ്.

എട്ട് ലക്ഷം രൂപയിലധികം ചിലവ് വന്ന ആദിശങ്കറിന്റെ ചികിത്സ പൂര്‍ണ്ണമായി ഏറ്റെടുക്കുകയും, ഇനിയും ഏതെങ്കിലും നിര്‍ധനരായ കുട്ടികള്‍ക്ക് ചികിത്സാ സഹായം ആവശ്യമെങ്കില്‍ സഹായിക്കാന്‍ ദുല്‍ഖറും കുടുംബവും സന്നദ്ധമാണ് എന്നറിയിച്ചതും സാധാരണ ജനങ്ങള്‍ക്ക് ജീവിക്കാനുള്ള ഊര്‍ജം തന്നെയാണ്.

also read: മാളില്‍ സിനിമ കാണാന്‍ എത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

ചെമ്പ് ഗ്രാമ പഞ്ചായത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ദുല്‍ഖറിനോടും കുടുംബത്തോടുമുള്ള നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ ചെമ്പ് എന്ന ഗ്രാമത്തിലാണ് ആദി ശങ്കര്‍ താമസിക്കുന്നത്. ചെമ്പ് എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികള്‍ക്ക് ആദ്യം ഓര്‍മ്മ വരുന്നത് മലയാള സിനിമയുടെ മെഗാതാരം മമ്മൂട്ടിയുടെ പേരാണ്. പറഞ്ഞുവരുമ്പോള്‍ അച്ഛന്റെ ജന്മനാട്ടിലെ കുട്ടി എന്ന ബന്ധം കൂടിയുണ്ട് ദുല്‍ഖറും ആദി ശങ്കറും തമ്മില്‍. ആ ബന്ധം ആയിരിക്കണം ദുല്‍ഖറിനെ കുട്ടിയുമായി അടുപ്പിച്ചത്.

ഗുരുതര രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 100 കുട്ടികള്‍ക്ക് ജീവന്‍ രക്ഷാ ശസ്ത്രക്രിയകള്‍ സൗജന്യമായി ചെയ്ത് കൊടുക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിയുടെ പദ്ധതിയാണ് ‘വേഫെറര്‍ – ട്രീ ഓഫ് ലൈഫ്’.

ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരളയുമായും, ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ കൈറ്റ്സ് ഇന്ത്യയുമായും സഹകരിച്ചു കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഉട്ടോപ്യ എന്ന സൊസൈറ്റി കൂടി ഈ ഉദ്യമത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് ഒപ്പം നില്‍ക്കുന്നുണ്ട്.

Exit mobile version