കെഎസ്ആർടിസി മിന്നൽ ബസ് അമിത വേഗത്തിൽ ഹംപ് ചാടി; നട്ടെല്ല് തകർന്ന യുവാവ് ചികിത്സാ സഹായം തേടുന്നു!

മൂവാറ്റുപുഴ: നട്ടെല്ലിനു പൊട്ടലുണ്ടായ യുവാവ് ചികിത്സയ്ക്കായി ധനസഹായം തേടുന്നു. കെഎസ്ആർടിസി മിന്നൽ ബസ് അമിതവേഗത്തിൽ ഹംപ് ചാടിയതിനെ തുടർന്നാണ് ബസിലെ യാത്രക്കാരനായ മൂവാറ്റുപുഴ വാഴപ്പിള്ളി വെളിയത്ത് വീട്ടിൽ 39കാരൻ സതീഷ് കുമാറിന്റെ നട്ടെല്ല് തകർന്നത്. അടിയന്തര ശസ്ത്രക്രിയകൾക്കും തുടർ ചികിത്സയ്ക്കുമായി 4 ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്കായി വേണ്ടത്.

പൊരിവെയിലില്‍ നഗ്‌നപാദനായി സൈക്കിള്‍ റിക്ഷക്കാരന്‍; പുത്തന്‍ ചെരിപ്പ് സമ്മാനിച്ച് പോലീസുകാരന്‍; നന്മ കാഴ്ചയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ ലോകം

സതീഷ്‌കുമാർ ഇപ്പോൾ എറണാകുളത്തെ സ്പെഷലിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. 23നു രാത്രി കൊട്ടാരക്കരയിൽ നിന്നു മൂവാറ്റുപുഴയിലേക്കുള്ള യാത്രയിലാണ് അപ്രതീക്ഷിതമായ അപകടം സംഭവിച്ചത്. കെഎസ്ആർടിസിയുടെ മിന്നൽ ബസിലാണ് സതീഷ് യാത്ര ചെയ്തിരുന്നത്. ബസ് രാത്രി പന്ത്രണ്ടരയോടെ ചങ്ങനാശേരിയിൽ എത്തിയപ്പോഴാണ് ഹംപ് ചാടിയത്.

സതീഷ് സീറ്റിൽ നിന്നുയർന്നു പൊങ്ങി ബസിന്റെ മുകളിൽ ഇടിച്ചു താഴെ സീറ്റിന്റെ കൈവരിയിലേക്കു വീഴുകയായിരുന്നു. വീഴ്ചയിൽ നട്ടെല്ലിനാണ് പരിക്ക് സംഭവിച്ചത്. അപകടം നടന്ന ഉടനെ, ബസ് യാത്രക്കാരും മറ്റും ചേർന്ന് കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സ വേണ്ടതിനാൽ സ്പെഷലിസ്റ്റ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

പ്രിന്റിങ് തൊഴിലാളിയാണ് സതീഷ്. ഡ്രൈവറായും ജോലി ചെയ്ത് വരികയായിരുന്നു. നിർധന കുടുംബാംഗമായ സതീഷിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ കുടുംബം നിസ്സഹായാവസ്ഥയിലാണ്. ജനപ്രതിനിധികളും സുഹൃത്തുക്കളും ചേർന്നു ചികിത്സാ സഹായ സമിതി രൂപീകരിച്ചു.

വി.എം.സതീഷ് കുമാറിന്റെ പേരിൽ പഞ്ചാബ് നാഷനൽ ബാങ്കിന്റെ കീച്ചേരിപ്പടി ശാഖയിൽ അക്കൗണ്ട് ചേർന്നു.
2153010024189
ഐഎഫ്എസ്സി : PUNB0215320.

Exit mobile version