ധോണിയെ വിറപ്പിച്ച കൊമ്പന്‍ പിടി സെവന്‍ വീണ്ടും കാഴ്ചയുടെ ലോകത്തേക്ക്, വെറ്റിനറി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കി വനംവകുപ്പ് മന്ത്രി

പാലക്കാട്: പാലക്കാട് ധോണിയെ വിറപ്പിച്ച കൊമ്പന്‍ പിടി സെവന്‍ വീണ്ടും കാഴ്ചയുടെ ലോകത്തേക്ക് ചേക്കേറി. പിടി സെവന്റെ കണ്ണുകളെ ബാധിച്ച തിമിരം മെല്ലെ കുറയുന്നുണ്ടെന്നും രണ്ട് വശത്തുമുള്ളവരെ തിരിച്ചറിയാന്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, പി ടി സെവന്റെ കാഴ്ച തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വന്യജീവി സംരക്ഷണ വാരാഘോഷത്തിന്റെ ഭാഗമായി ധോണിയില്‍ ആന ക്യാമ്പ് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

also read: ‘ദുര്‍മന്ത്രവാദ’ത്തിലൂടെ ആരൊക്കെയോ കുടുക്കാന്‍ ശ്രമിക്കുന്നു; ആരോപണവുമായി ബിജെപി എംഎല്‍എ

ആന ക്യാമ്പില്‍ വെറ്റിനറി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. വനം വന്യജീവി വരാഘോഷത്തിന്റെ ഭാഗമായി പാപ്പന്മാരെയും ആദരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.

പാലക്കാട് ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പന്‍ പാലക്കാട് ടസ്‌കര്‍ സെവന്‍ എന്ന പിടി 7. ശ്രമകരമായ ദൗത്യത്തിലൂടെയാണ് ആനയെ വനം വകുപ്പ് പിടികൂടിയത്. 72 അംഗ ദൗത്യസംഘമായിരുന്നു ആനയെ മയക്കുവെടി വച്ചത്.

Exit mobile version