ആ വാര്‍ത്ത വ്യാജം; ഖത്തര്‍ തൊഴില്‍ മന്ത്രാലയം

ജനങ്ങള്‍ സര്‍ക്കാര്‍ അറിയിപ്പുകള്‍ മാത്രം പിന്തുടരണമെന്നും അധികൃതര്‍ അറിയിച്ചു.

ഡവലപ്‌മെന്റ് ലേബര്‍ ആന്റ് സോഷ്യല്‍ അഫയേഴ്‌സ് മന്ത്രാലയം തൊഴിലാളികളുടെ യോഗം വിളിച്ചുവെന്ന വാര്‍ത്തകളുണ്ടായിരുന്നു എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ആ വാര്‍ത്ത വ്യാജമാണെന്ന് അധികൃതര്‍ അറിയിച്ചു. തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ശനിയാഴ്ച ദോഹയില്‍ മന്ത്രാലയം തൊഴിലാളികളുടെ യോഗം വിളിച്ചുചേര്‍ക്കുന്നുവെന്നായിരുന്നു സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ച വാര്‍ത്ത.

എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്നും ഇതുപോലുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗികമായി വരുന്ന അറിയിപ്പുകള്‍ പരിശോധിക്കണമെന്നും പൗരന്മാരും പ്രവാസികളുമുള്‍പ്പെടുന്ന ജനങ്ങള്‍ സര്‍ക്കാര്‍ അറിയിപ്പുകള്‍ മാത്രം പിന്തുടരണമെന്നും അധികൃതര്‍ അറിയിച്ചു.

Exit mobile version